#ShylanSaliendrakumar |‘സംഘിയുടെ വിപരീതപദം സുഡാപ്പി എന്നല്ല, സെക്കുലറിസ്റ്റ് എന്നാണ്, സ്വത്വം വെളിപ്പെടുത്തണമെങ്കിൽ I’m an Indian Muslim എന്നാണ് കറക്ട്’, ഷെയ്ൻ നിഗമിനെ തിരുത്തി ശൈലൻ

#ShylanSaliendrakumar  |‘സംഘിയുടെ വിപരീതപദം സുഡാപ്പി എന്നല്ല, സെക്കുലറിസ്റ്റ് എന്നാണ്, സ്വത്വം വെളിപ്പെടുത്തണമെങ്കിൽ I’m an Indian Muslim എന്നാണ് കറക്ട്’, ഷെയ്ൻ നിഗമിനെ തിരുത്തി ശൈലൻ
May 30, 2024 04:13 PM | By VIPIN P V

ഫിയ ധരിച്ച നടൻ ഷെയ്ൻ നിഗത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനെതിരെ ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്‌ഷനിൽ ആണ് ഷെയ്ൻ ഈ ചിത്രം പങ്കുവെച്ചത്.

എന്നാൽ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ട ഈ ചിത്രത്തിന് പിറകിൽ നടൻ പോലും തിരിച്ചറിയാത്ത അജണ്ടയുടെ രാഷ്ട്രീയം വ്യക്തമാകുകയാണ് ഇപ്പോൾ കവിയും നിരൂപകനുമായ ശൈലൻ.

ഫേസ്ബുക് കുറിപ്പിലൂടെയാണ് സംഘപരിവാറിന്റെ വിപരീത പദം സുഡാപ്പി അല്ലെന്നും അതിന് പിറകിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ശൈലൻ ചൂണ്ടിക്കാട്ടിയത്.

സംഘിയുടെ എതിർപദം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ സെക്യൂലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക എന്നാണ് ശൈലൻ ഷെയ്‌നിനെ തിരുത്തുന്നത്.

ഉണ്ണി മുകുന്ദനെതിരായ ഷെയ്ൻ നിഗമിന്റെ വിവാദ പരാമശത്തിൽ താരത്തെ മതപരമായി വേട്ടയാടാനും തീവ്രവാദിയാക്കാനും ചില സംഘപരിവാർ വെട്ടുകിളികൾ ശ്രമിച്ചിരുന്നു.

ഇതിനെതിരെയായിരുന്നു കാഫിയ ധരിച്ചുകൊണ്ടുള്ള നടന്റെ പ്രതിഷേധം. എന്നാൽ ഇത് തിരുത്തപ്പെടേണ്ടത് തന്നെയാണ് എന്നാണ് ഷെയ്ൻ പറയുന്നത്.

ശൈലന്റെ ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട ഷെയ്ൻ..

സംഘി എന്നതിന്റെ വിപരീതപദം സുഡാപ്പി എന്നല്ല.. അതിനെ വേണമെങ്കിൽ ഒരു പര്യായപദമായി എണ്ണാം. സംഘിയുടെ എതിർപദം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ സെക്കുലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക. ഇനി സ്വത്വമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ I’m an Indian Muslim എന്നാണ് കറക്ട്… അല്ലെങ്കിൽ, അവർക്കിഷ്ടമില്ലാത്ത സിനിമ കാണുന്നവരെ മുഴുവൻ സുഡാപ്പി എന്ന് വിശേഷിപ്പിക്കുന്ന സംഘികളും നിങ്ങളും തമ്മിൽ എന്തുഭേദം?

#Shailan #corrected #ShaneNigam, '#Antonym #Sanghi #not #Sudapi, #Secularist, #reveal #your #identity, #I'manIndianMuslim'

Next TV

Related Stories
'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

May 10, 2025 09:54 PM

'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന "നരിവേട്ട" റിലീസിന് ഒരുങ്ങുന്നു...

Read More >>
നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

May 10, 2025 04:47 PM

നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

ഇന്ത്യ-പാക് സംഘർഷം , ഇന്ത്യൻ സൈന്യത്തിനുവേണ്ടി പ്രാർത്ഥിക്കാം - നവ്യ നായർ...

Read More >>
Top Stories