പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി; യുവതിക്ക് പരസ്യമായി നൂറ് ചാട്ടവാറടി

പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി; യുവതിക്ക് പരസ്യമായി നൂറ് ചാട്ടവാറടി
Jan 14, 2022 09:07 PM | By Vyshnavy Rajan

രപുരുഷനുമായി ലൈംഗിക ബന്ധം നടത്തി എന്നാരോപിച്ച് യുവതിക്ക് വിധിച്ചത് വ്യത്യസ്തമായ ശിക്ഷ. പരസ്യമായി നൂറ് ചാട്ടവാറടിയാണ് യുവതിക്ക് വിധിച്ചത് . യുവതിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ പുരുഷനാവട്ടെ, ചാട്ടവാറടി 15-ല്‍ ഒതുങ്ങി.

ഇന്തോനേഷ്യയിലെ എയ്‌സെ പ്രവിശ്യയിലാണ് സംഭവം. ഇസ്‌ലാമിക ശരീഅത്ത് നിയമം ഏര്‍പ്പെടുത്തിയ ഇന്തോനേഷ്യയിലെ ഏക പ്രവിശ്യയാണ് ഇത്. നൂറു കണക്കിനാളുകളെ സാക്ഷി നിര്‍ത്തിയാണ് പരസ്യമായ ചാട്ടവാറടി നടന്നത്. മത പൊലീസിന്റെ സാന്നിധ്യത്തിലാണ്, പരമ്പരാഗത വേഷം ധരിച്ചെത്തിയ സ്ത്രീയെ പരസ്യമായി നൂറ് ചാട്ടവാടറിക്ക് വിധേയയാക്കിയത്.

സ്ത്രീയ്ക്ക് ഈ ശിക്ഷ താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇടയ്ക്ക് അടി നിര്‍ത്തിയെങ്കിലും അല്‍പ്പനേരം കഴിഞ്ഞ് വീണ്ടും തുടങ്ങി. എന്നാല്‍, ഇവരോടൊപ്പം അറസ്റ്റിലായ സാമൂഹ്യമായി ഉന്നതനിലയിലുള്ള പുരുഷനാവട്ടെ കേവലം 15 ചാട്ടവാറടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ശരീഅത്ത് നിയമത്തിന്റെ പേരില്‍ മതകാര്യ കോടതിയിലെ ജഡ്ജിമാര്‍ പുലര്‍ത്തുന്ന മുന്‍വിധിയാണ് ശിക്ഷയിലെ ഈ വ്യത്യാസമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസമാണ്, സ്ഥലത്തെ പാമോയില്‍ തോട്ടത്തിനകത്തുവെച്ച് ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനിടെ ഇരുവരെയും നാട്ടുകാര്‍ പിടികൂടിയത്.

തുടര്‍ന്ന് മത കോടതിക്കു മുമ്പാകെ ഇരുവരെയും ഹാജരാക്കി. വിവാഹിതയായ യുവതിക്കെതിരെ ഭര്‍ത്താവിനെ ചതിക്കുകയും പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ചുമത്തിയത്. പ്രദേശിക മല്‍സ്യ ബന്ധന തൊഴിലാൡസമിതയുടെ അധ്യക്ഷനായിരുന്നു ഇവര്‍ക്കൊപ്പം അറസ്റ്റിലായ പുരുഷന്‍.

പരസ്ത്രീയുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. തനിക്കെതിരായ ആരോപണം ഇവര്‍ സമ്മതിക്കേണ്ടിവരികയും ഇവര്‍ക്കെതിരായി 100 അടി ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍, സാമൂഹ്യമായി ഉന്നത പദവിയിലുള്ള പുരുഷനാവട്ടെ, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

പല ചോദ്യങ്ങള്‍ക്കും അയാള്‍ ഉത്തരം പോലും നല്‍കിയില്ല. തുടര്‍ന്ന്, ഭര്‍ത്താവിനെ വഞ്ചിച്ച് പരപരുഷനുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കുറ്റത്തിന് യുവതിക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. എന്നാല്‍, പുരുഷനെതിരെ ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയുമായി പ്രണയബന്ധം പുലര്‍ത്തി എന്ന കുറ്റമാണ് വിധിച്ചത്.

ഇതുപ്രകാരം ഇയാള്‍ക്ക് 30 അടിയാണ് കോടതി വിധിച്ചത്. അതിനു ശേഷം, ഇയാള്‍ അപ്പീല്‍ പോവുകയും ശിക്ഷ 15 ചാട്ടവാറടിയായി പരിമിതപ്പെടുത്തുകയും ചെയ്തതു ഇതിനുശേഷമാണ്, പൊതുസ്ഥലത്തുവെച്ച് എല്ലാവരെയും വിവരമറിയിച്ചശേഷം ശിക്ഷ നടപ്പാക്കിയത്.

വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് പരമ്പരാഗത രീതിയില്‍ എത്തിയ യുവതിയെ മുഖം മറച്ചെത്തിയ ഉദ്യോഗസ്ഥന്‍ ചാട്ടവാറുപയോഗിച്ച് നൂറ് തവണ അടിക്കുകയായിരുന്നു. അടി താങ്ങാന്‍ കഴിയാതെ പലപ്പോഴും ഇവര്‍ മോഹാലസ്യപ്പെട്ടു. ബോധം തെളിയുമ്പോള്‍ വീണ്ടും അടിച്ചു. എന്നാല്‍, പുരുഷനാവട്ടെ, കൂസലില്ലാതെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 15 അടി കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി.

Had sex with a stranger; The woman was publicly flogged a hundred times

Next TV

Related Stories
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall