#sreenivasan | ഭാര്യയെ സംശയമുള്ള അതേ പ്രസ് മുതലാളി, പക്ഷേ പ്രായമേറെയായി; ട്രെന്‍റായി 'തളത്തിൽ ദിനേശന്‍റെ' വിവാഹ വാർഷിക ഫോട്ടോ

#sreenivasan | ഭാര്യയെ സംശയമുള്ള അതേ പ്രസ് മുതലാളി, പക്ഷേ പ്രായമേറെയായി; ട്രെന്‍റായി 'തളത്തിൽ ദിനേശന്‍റെ' വിവാഹ വാർഷിക ഫോട്ടോ
May 22, 2024 03:21 PM | By Athira V

ചില സിനിമകൾ അങ്ങനെയാണ്, കാലങ്ങൾ എത്ര കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഡയലോഗുകളും പ്രേക്ഷക മനസിൽ മായാതെ നിലനിൽക്കും. ആ സിനിമകൾ എല്ലാം തന്നെ റിപ്പീറ്റ് വാല്യു ഉള്ളവയുമാണ്. അത്തരത്തിൽ നിരവധി സിനിമകൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്.

അക്കൂട്ടത്തിലൊരു സിനിമയാണ് 'വടക്കുനോക്കി യന്ത്രം'. 1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ചതും സിനിമയിലെ പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസൻ ആയിരുന്നു.

ശേഭ എന്ന നായിക കഥാപാത്രമായി എത്തിയത് പാർവതിയും. 2024 മെയ് 19 ആയപ്പോഴേക്കും സിനിമ റിലീസ് ആയിട്ട് 35 വർഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ വൈറൽ ആകുകയാണ്.

ഭാര്യയുമായി ഫോട്ടോ എടുക്കാൻ പോകുന്ന ദിനേശനെയും ക്ലിക് ചെയ്യുന്ന വേളയിൽ ശോഭയെ ഇടംകണ്ണിട്ട് നോക്കി ഉയരത്തിൽ നിൽക്കാൻ ശ്രമിക്കുന്ന തളത്തിൽ ദിനേശനും ഇന്നും പ്രേക്ഷക മനസിൽ നിൽപ്പുണ്ട്.

ഈ ഫോട്ടോയുടെ എഡിറ്റഡ് വെർഷർ ആണ് ശ്രദ്ധനേടുന്നത്. ശേഭയ്ക്കും തളത്തിൽ ദിനേശനും പ്രായത്തിന്റേതായ മാറ്റങ്ങൾ വന്നുവെങ്കിലും തളത്തിൽ ദിനേശൻ ഇന്നും അങ്ങനെ തന്നെ എന്ന തരത്തിലാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്.

പരസ്യ സംവിധായകനും ക്രിയേറ്റീവ് ഡയറക്ടറുമായ കുമാർ നീലകണ്ഠൻ ആണ് ഈ ഫോട്ടോയ്ക്ക് പിന്നിൽ. "ആ പഴയ ഫോട്ടോയാണ് വടക്കുനോക്കി യന്ത്രത്തിന്റെ ഐക്കൺ ആയിട്ട് കറങ്ങി കൊണ്ടിരിക്കുന്നത്.

https://www.facebook.com/photo/?fbid=789621829812062&set=a.114158487358403

ആ താരങ്ങൾ 35 വർഷത്തിൽ എങ്ങനെ ആയിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ എങ്ങനെ ചിന്തിച്ചാലും തളത്തിൽ ദിനേശൻ എന്ന വ്യക്തി മാറില്ല. ആ ഒരു ചിന്തയാണ് ഇതിലേക്ക് എത്തിച്ചത്", എന്നായിരുന്നു അദ്ദേഹം ഫോട്ടോയെ കുറിച്ച് പറഞ്ഞത്.

തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിരുന്നു വടക്കുനോക്കി യന്ത്രം സംസാരിച്ചത്.

പ്രേക്ഷകനെ കുടുകുടെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്തിരുന്നു സിനിമ. ഇന്നും അങ്ങനെ തന്നെ. ഇന്നസെൻ്റ്, കെപിഎസി ലളിത,ബൈജു, നെടുമുടി വേണു, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.

#35 #years #vadakkunokkiyantram #movie #sreenivasan #parvathi

Next TV

Related Stories
#Dileep | ചാകാൻ പോവുമ്പോഴാ അവന്റെയൊരു തമാശ; മമ്മൂക്കയുടെ കയ്യിൽ നിന്നു തല്ലി കിട്ടിയ കഥ പറഞ്ഞ് ദിലീപ്

Jun 22, 2024 02:34 PM

#Dileep | ചാകാൻ പോവുമ്പോഴാ അവന്റെയൊരു തമാശ; മമ്മൂക്കയുടെ കയ്യിൽ നിന്നു തല്ലി കിട്ടിയ കഥ പറഞ്ഞ് ദിലീപ്

" മനുഷ്യന് ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് അവന്റെയൊരു തമാശ," എന്നും പറഞ്ഞ് എന്നെ കുറെ തെറി പറഞ്ഞു. എല്ലാവരും ഇതൊക്കെ കണ്ട് വലിയ...

Read More >>
#prabhudeva | 'പാട്ട്... അടി... ആട്ടം... റിപ്പീറ്റ്'; പ്രഭുദേവ ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസായി

Jun 22, 2024 12:22 PM

#prabhudeva | 'പാട്ട്... അടി... ആട്ടം... റിപ്പീറ്റ്'; പ്രഭുദേവ ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസായി

ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് ജെ സിനുവാണ്. വേദിക നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി...

Read More >>
#mohanlal | 'ഇന്ന് പോകുവാണോ', 'ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?'; ആരാധികയെ ചേർത്തുപിടിച്ച് മോഹൻലാൽ

Jun 22, 2024 12:11 PM

#mohanlal | 'ഇന്ന് പോകുവാണോ', 'ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?'; ആരാധികയെ ചേർത്തുപിടിച്ച് മോഹൻലാൽ

വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയ ആരാധികയോട് മോഹൻലാൽ യാത്ര ചോദിക്കുന്നത്....

Read More >>
#vinayan | തിലകന്‍ ചേട്ടന്‍ മരിച്ചു പോയതു കൊണ്ടായിരിക്കും ഇത് ചര്‍ച്ചയാവുന്നത്! തനിക്കുണ്ടായ വിലക്കിനെ കുറിച്ച് വിനയന്‍

Jun 22, 2024 10:41 AM

#vinayan | തിലകന്‍ ചേട്ടന്‍ മരിച്ചു പോയതു കൊണ്ടായിരിക്കും ഇത് ചര്‍ച്ചയാവുന്നത്! തനിക്കുണ്ടായ വിലക്കിനെ കുറിച്ച് വിനയന്‍

'ഇന്ത്യന്‍ സിനിമയിലെ തന്നെ വിപ്ലവകരമായ ഒരു വിധി ഉന്നത നീതി പീഠമായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ട് നാലുവര്‍ഷം...

Read More >>
#uvenogopan | സംവിധായകന്‍ യു വേണുഗോപന് കണ്ണീരോടെ വിട നല്‍കി ജന്മനാട്

Jun 22, 2024 06:07 AM

#uvenogopan | സംവിധായകന്‍ യു വേണുഗോപന് കണ്ണീരോടെ വിട നല്‍കി ജന്മനാട്

സഹസംവിധായകനായാണ് ഔദ്യോഗിക സിനിമാപ്രവേശനം. പിന്നീട് മണിരത്നമാണ് പത്മരാജനുമായി അടുപ്പിക്കുന്നത്. തുടർന്ന് അപരൻ മുതൽ ഞാൻ ഗന്ധർവ്വൻ വരെയുള്ള...

Read More >>
#Urvashi |മുടന്തുള്ള ആളെ നോക്കി 'പോടാ ഞൊണ്ടി' എന്ന് വിളിക്കുന്നത് ഹ്യൂമറല്ല, അത്തരം വേഷങ്ങൾ ഞാൻ ചെയ്യില്ല - ഉർവശി

Jun 21, 2024 10:34 PM

#Urvashi |മുടന്തുള്ള ആളെ നോക്കി 'പോടാ ഞൊണ്ടി' എന്ന് വിളിക്കുന്നത് ഹ്യൂമറല്ല, അത്തരം വേഷങ്ങൾ ഞാൻ ചെയ്യില്ല - ഉർവശി

അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങൾ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മൾ...

Read More >>
Top Stories