---
title: "#Couple | ഈ ദമ്പതികളെ കണ്ടാൽ ആരായാലും നോക്കിനിന്നുപോകും, അതിന് കാരണമുണ്ട് "
english_title: "#Anyone #who #sees #couple #awe, #reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/206837/anyone-who-sees-couple-awe-reason"
published_at: "2024-05-22T13:54:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/664dabdd70515_67.jpg"
keywords: []
---

# #Couple | ഈ ദമ്പതികളെ കണ്ടാൽ ആരായാലും നോക്കിനിന്നുപോകും, അതിന് കാരണമുണ്ട് 

> **Lead Summary:** **ഇ**ത് 2024 ആണല്ലേ? സാങ്കേതിക വിദ്യയിലും ജീവിതരീതിയിലും എല്ലാം പൊടുന്നനെയാണ് മാറ്റങ്ങളുണ്ടാകുന്നത്.

## Article Content

**ഇ**ത് 2024 ആണല്ലേ? സാങ്കേതിക വിദ്യയിലും ജീവിതരീതിയിലും എല്ലാം പൊടുന്നനെയാണ് മാറ്റങ്ങളുണ്ടാകുന്നത്.

ഫാഷനുകൾ മാറിമറിയുന്നു. ഇക്കാലത്ത് 1940 -കളിലെ ജീവിതം ജീവിക്കാൻ പറഞ്ഞാൽ സാധ്യമാണോ? അല്ലെന്നാവും നമ്മുടെ ഉത്തരം. എന്നാൽ, ദമ്പതികളായ ഗ്രെഗ് കിർബിയും ലിബർട്ടി അവെരിയും അങ്ങനെ ജീവിക്കുന്നവരാണ്.

യുണൈറ്റഡ് കിംഗ്ഡത്തിലെ നോർഫോക്കിൽ നിന്നുള്ളവരാണ് ഈ ദമ്പതികൾ. അറിയാതെയെങ്ങാനും ഇവരെ കണ്ടാൽ നമ്മൾ കുറേ വർഷം പിറകിലെത്തിപ്പോയോ എന്ന് സംശയിച്ചു പോകും.

29 -ഉം 24 -മാണ് ഈ ദമ്പതികളുടെ പ്രായം. ഇവർ 1940 -കളിലേത് പോലെ ജീവിക്കുന്നു എന്ന് വെറുതെ പറയുന്നതല്ല. അന്നത്തെ, കാലത്തെ മോഡലിലുള്ള വസ്ത്രങ്ങൾ.

> അന്നുപയോ​ഗിച്ചിരുന്ന മോഡൽ വാഹനങ്ങൾ, അക്കാലത്തെ ഫർണിച്ചറുകൾ, എന്തിന് ജീവിതരീതി വരെ അക്കാലത്തേതാണ് ഈ ദമ്പതികൾ പിന്തുടരുന്നത്. "ആ കാലഘട്ടത്തിലെ വസ്ത്രങ്ങൾ ഞങ്ങൾക്ക് കൂടുതൽ കംഫർട്ടബിളായിട്ടാണ് തോന്നുന്നത്.

പുതിയ പുതിയ മോഡൽ വസ്ത്രങ്ങൾ വാങ്ങി വലിച്ചെറിയുന്നതിന് പകരം നമ്മൾ വസ്ത്രങ്ങൾ നന്നാക്കിയുപയോ​ഗിക്കുകയാണ് ചെയ്യുന്നത്” എന്നാണ് കിർബി പറയുന്നത്. തന്റെ പിതാവിന് വിന്റേജ് വസ്തുക്കളോട് വലിയ താല്പര്യമുണ്ടായിരുന്നു.

> അതാണ് തന്നിലും ഇങ്ങനെയൊരു താല്പര്യമുണ്ടാക്കിയത് എന്നും കിർബി പറയുന്നു. "എൻ്റെ അച്ഛൻ നിക്കോളാസാണ് എനിക്ക് പ്രചോദനമായിത്തീർന്നത്. അദ്ദേഹം ഒരു മുൻകാല റോയൽ ബാലെ നർത്തകനായിരുന്നു.

> കൂടാതെ 40-കളിലെ മിക്ക നൃത്തങ്ങളും അറിയാം. അച്ഛന് അന്നത്തെ വസ്ത്രരീതിയും മറ്റും ഇഷ്ടമായിരുന്നു. തന്നേയും അത് ധരിപ്പിക്കുമായിരുന്നു. തന്നിൽ നിന്നും ആ ഇഷ്ടം ഒരിക്കലും മാറിയില്ല" കിർബി പറയുന്നു.

ഇങ്ങനെ, 40 -കളിലെ വസ്ത്രം ധരിക്കുകയും അതുപോലെ ജീവിക്കുകയും മാത്രമല്ല അവർ ചെയ്തത്. കിർബിയുടെയും ലിബെർട്ടിയുടെയും ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ദിനമായ അവരുടെ വിവാഹത്തിനും വിന്റേജ് തീമായിരുന്നു നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/206837/anyone-who-sees-couple-awe-reason)