തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളിലൊന്നാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായൊരുമിക്കുന്ന സിനിമയെന്ന പേരിലായിരുന്നു ഈ ചിത്രം ശ്രദ്ധ നേടിയത്. ഇത്തരത്തിലൊരു അവസരത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം പറഞ്ഞത്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മലയാളത്തില്‍ അധികമാരും പരീക്ഷിക്കാത്ത തരത്തിലുള്ള മിസ്റ്ററി ത്രില്ലര്‍ ജോണറിലാണ് സിനിമയൊരുങ്ങുന്നത്.
ദ പ്രീസ്റ്റും വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. പ്രേക്ഷകരെ നിരാശരാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്നുള്ള വിവരമാണ് ശനിയാഴ്ച പുറത്തുവന്നത്. സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ പ്രദര്‍ശനം ഇല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് പ്രീസ്റ്റ് റിലീസ് മാറ്റിയത്.
The Priest release changed