കാത്തിരിപ്പിന് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട റോക്കിഭായ് തീയേറ്ററുകളിലേക്കെത്തുന്നു. കെജിഎഫ്2 ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു.ജൂലൈ 16നാണ് കെജിഎഫ് 2 തീയേറ്ററുകളിലെത്തുക.
കോവിഡ് മൂലം പൂട്ടിയിട്ടിരുന്ന തീയേറ്ററുകൾ വീണ്ടും തുറക്കുകയും പ്രേക്ഷകരെത്തുകയും ചെയ്ത വേളയിൽ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. കെജിഎഫ് 2ൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടതോടെ പ്രേക്ഷകർ ഏവരും വലിയ ആവേശത്തിൽ ആയിരിക്കുകയാണ്.രണ്ടാം ഭാഗത്തിന്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ അര്‍പ്പിച്ചിരിക്കുന്നത്.
നടൻപൃഥ്വിരാജും ചിത്രത്തിന്റെ റിലീസ് തിയതി പങ്കുവച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തിലെ തീയേറ്ററുകളിൽ ചിത്രമെത്തിക്കുന്നത്.
KGF2 will hit theaters on July 16th