സിജു വിത്സനെ പ്രധാന കഥാപാത്രമാക്കി രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഇന്നു മുതല്‍" എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.'മോസം ജേസീ ബാതേ...'എന്ന് തുടങ്ങുന്ന ഗാനം ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാരോൺ ജോസഫിന്‍റെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം.സൂരാജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു.
The first song from the movie