നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ ജാവ എത്തുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഓപ്പറേഷന്‍ ജാവയുടെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ടീസര്‍ പ്രതീക്ഷ പകരുന്നതാണ്. കേരളത്തിലും തമിഴ് നാട്ടിലുമായി നടന്ന അന്വേഷണമാണ് ചിത്രത്തില്‍ പറയുന്നത്.
വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകന്‍, ഷെെന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്, ലുക്ക്മാന്‍, ബിനു പപ്പന്‍, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചുകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ അന്വേഷണ രീതിയെ കുറിച്ച് പറയുന്ന ചിത്രം പരമാവധി സത്യസന്ധമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.
Operation Java arrives to thrill