#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
May 8, 2024 05:24 PM | By Athira V

പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന്‍ ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായഗ്രാഹകനായി മാറിയ സഹോദരന്‍ സന്തോഷ് ശിവന്‍റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംവിധായകനായി സംഗീത് എത്തുന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം.

രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ ഒരുക്കി സംഗീത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ - ജയശ്രീ മക്കള്‍ - സജന, ശന്താനു.


#director #sangeethsivan #passed #away

Next TV

Related Stories
ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

Aug 30, 2025 04:10 PM

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ...

Read More >>
'ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രം, മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്'; 'ലോക'യുടെ വിജയത്തിൽ പ്രതികരണവുമായി ദുൽഖർ

Aug 30, 2025 03:06 PM

'ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രം, മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്'; 'ലോക'യുടെ വിജയത്തിൽ പ്രതികരണവുമായി ദുൽഖർ

'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ വിജയത്തിൽ നന്ദി പ്രകടിപ്പിച്ച് സിനിമയുടെ നിർമ്മാതാവായ ദുൽഖർ...

Read More >>
ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം പുറത്ത്

Aug 30, 2025 12:39 PM

ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം പുറത്ത്

ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം...

Read More >>
ഓണച്ചിത്രങ്ങൾക്കിടയിൽ തിളങ്ങി അര്‍ജുന്‍ അശോകന്‍ ചിത്രം 'തലവര'; പ്രേക്ഷകപ്രശംസ നേടി രണ്ടാം വാരത്തിലേക്ക്

Aug 30, 2025 12:18 PM

ഓണച്ചിത്രങ്ങൾക്കിടയിൽ തിളങ്ങി അര്‍ജുന്‍ അശോകന്‍ ചിത്രം 'തലവര'; പ്രേക്ഷകപ്രശംസ നേടി രണ്ടാം വാരത്തിലേക്ക്

ഓണച്ചിത്രങ്ങൾക്കിടയിൽ തിളങ്ങി അര്‍ജുന്‍ അശോകന്‍ ചിത്രം 'തലവര'; പ്രേക്ഷകപ്രശംസ നേടി രണ്ടാം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall