logo

വെന്റിലേറ്റർ നോക്കി വയ്ക്കാൻ പറഞ്ഞു, ഏത് സമയവും ക്രിട്ടിക്കലാകാം; ബീന ആന്റണി

Published at Aug 15, 2021 06:06 PM വെന്റിലേറ്റർ നോക്കി വയ്ക്കാൻ പറഞ്ഞു, ഏത് സമയവും ക്രിട്ടിക്കലാകാം; ബീന ആന്റണി

മലായാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. മമ്മൂട്ടി ചിത്രമായ കനൽക്കാറ്റിലൂടെയാണ് ബീന സിനിമയിൽ എത്തുന്നത്.


ചിത്രത്തിന് പിന്നാലെ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. സഹോദരി കഥാപാത്രങ്ങളായിരുന്നു നടിയെ അധികവും തേടിയെത്തിയത്. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ സീരിയലിലു ചുവട് വയ്ക്കുകയായിരുന്നു. ദൂരദർശനിൽ നിന്നാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് ഏഷ്യനെറ്റ്, സൂര്യ, അമൃത, സീ കേരളം എന്നിങ്ങനെ മലയാളത്തിലെ മുൻനിര ചാനലുകളിൽ ബീന വർക്ക് ചെയ്തിട്ടുണ്ട്.


ഇപ്പോഴും സജീവമാണ്. പോസിറ്റീവ് കഥാപാത്രങ്ങൾ മാത്രമല്ല നെഗറ്റീവ് വേഷങ്ങളിലും തിളങ്ങാൻ ബീന ആന്റണിക്ക് കഴിഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽ സജീവമാണ് ബീനയും കുടുംബവും.

സിനിമ- സീരിയൽ താരം മനോജാണ് ബീന ആന്റണിയുടെ ഭർത്താവ്. യുട്യൂബ് ചാനലിലൂടെ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് നടൻ രംഗത്ത് എത്താറുണ്ട്.

ബീന ആന്റണിയ്ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. സീരിയസായ അവസ്ഥയിലൂടെയായിരുന്നു ബീന അന്ന് കടന്നും പോയതത്. ഭർത്താവ് മനോജിലൂടെയാണ് ഇക്കാര്യം പ്രേക്ഷകർ അറിഞ്ഞത്. ഇപ്പോഴിത തന്റെ രണ്ടാം ജന്മത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബീന. 'ഗൃഹലക്ഷ്മി'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവന് വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

''ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് ബീന പറയുന്നത്. മരണത്തിന്റെ മുന്നിൽ നിന്നാണ് വീണ്ടും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറിയത്''.

'' ഇതെന്റെ രണ്ടാം ജന്മാണെന്ന് പറയാം. കാരണം മരണത്തിന്റെ മുന്നിൽ നിന്നാണ് വീണ്ടും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറിയത്. പനിയായാണ് കൊവിഡ് തുടങ്ങിയത്.

വീട്ടിൽവിശ്രമിച്ചാൽ എല്ലാം ശരിയാവുമെന്ന് കരുതി ഗുളികയും തിന്ന് വീട്ടിൽ കിടന്നു. കാരണം എന്റെ സഹോദരിക്ക് കൊവിഡ് വന്നപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ് ചെയ്തത്.

എന്നാൽ പെട്ടെന്നൊരു ദിവസ ശ്വാസമുട്ടൽ കൂടി. ഒരടി മുന്നോട്ട് വെച്ചാൽ ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ. ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് പോയി. അവിടെ ഐസിയുവും വെന്റിലേറ്ററുമൊക്കെ നിറഞ്ഞിരുന്നു. ഒടുവിൽ ഒരു മുറി കിട്ടി. ചികിത്സയ്ക്കിടെ ഒരു ചുമ വന്നു. പെട്ടെന്ന് ശ്വാസം കിട്ടാതെയായി.

അടുത്ത് ആരും ഇല്ലായിരുന്നു. മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു. എങ്ങനെ മുറിക്ക് പുറത്തെത്തി നെഴ്സിനെ വിളിച്ചു. അവർ ഓടിയെത്തി ഓക്സിജൻ തരുകയായിരുന്നു. മൂന്ന് ദിവസം അതേ കിടപ്പായിരുന്നു.

അതേസമയം ഡോക്ടർമാർ മനുവിനോട് മറ്റേതെങ്കിലും ആശുപത്രിയിൽ വെന്റിലേറ്റർ നോക്കി വയ്ക്കാൻ പറഞ്ഞു. കാരണം ഏത് സമയവും ക്രിട്ടിക്കലാകാം എന്നായിരിന്നു സ്ഥിതി.

ആളുകൾക്ക് എന്നോടുള്ള സ്നേഹം മനസ്സിലായത് കൊവിഡ് വന്നപ്പോഴാണ്. മമ്മൂക്കയും ലാലേട്ടനുമൊക്കെ വിളിച്ചിരുന്നു. ഇത് ദൈവം തനിക്ക് നൽകിയ രണ്ടാം ജന്മം ആയിരുന്നു''. 

ചികിത്സയ്ക്കായുള്ള സാമ്പത്തിക സഹായം നൽകിയത് അമ്മ സംഘടനയാണ്. 9 ദിവസത്തേയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ ബില്ലായി. അത്രവലിയൊരു തുക എടുക്കാൻ ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു.

അമ്മ സംഘടന ബില്ല് അടക്കാൻ രണ്ട് ലക്ഷ രൂപ തന്നു. അഡ്മിറ്റ് ആയ സമയത്ത് ഇടവേളബാബുവിനെ കാര്യം അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ചെലവിനെ കുറിച്ച് ആലോചിക്കേണ്ട എല്ലാം അമ്മ നോക്കിക്കൊളളുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്'.

He was told to keep an eye on the ventilator, which can be critical at any time; Beena Antony

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories