വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയതാണ് നടി മീന ഗണേഷ്.നാടക രംഗത്ത് നിന്നാണ് മലയാള സിനിമയിലേക്ക് പ്രവേശനം.നൂറിൽ അധികം സിനിമകളിൽ വേഷമിട്ട മീന മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ താരം എവിടെയാണ് എന്ന് സിനിമ മേഖലയിൽ ഉള്ളവർക്ക് പോലും അറിയില്ല. ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ തനിച്ചായ താരത്തെ കുറിച്ച് യാതൊരു അറിവും സിനിമ മേഖലയിലുള്ളവർക്ക് പോലും ഇല്ല.സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന വിവരം. സിനിമ പ്രവർത്തകനായ വിജയ് ശങ്കറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടിയെ കുറിച്ചുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.
മീന ഗണേഷ് ഇപ്പോൾ നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയിലാണെന്നും കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു നൽകുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയിൽ ഇപ്പോൾ ആരും ഓർമ്മിക്കാറില്ല. എൻറെ കോൺടാക്ട് ലിസ്റ്റിൽ ഞാൻ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളിൽ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്.
If Kalabhavan Mani was there - this is the situation of actress Meena