നല്ലൊരു കഥയും തിരക്കഥയും ഒത്തുവന്നാല്‍ സംയുക്ത തിരിച്ചു വരും-ബിജു മേനോന്‍

നല്ലൊരു കഥയും തിരക്കഥയും ഒത്തുവന്നാല്‍ സംയുക്ത തിരിച്ചു വരും-ബിജു മേനോന്‍
Oct 4, 2021 09:49 PM | By Truevision Admin

ബിജു മേനോനൊപ്പവും നായിക  വേഷത്തില്‍  സിനിമയില്തിളങ്ങിയ   സംയുക്ത വര്‍മ്മ  ബിജുമേനോന്ന്‍റെ   ജീവിത സഖിയയപ്പോള്‍       മലയാള സിനിമയില്നാല് വര്ഷം മാത്രമാണ്  ഉണ്ടായിരുന്നെങ്കിലും     മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടതാരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്മ്മയും.സിനിമ രംഗത്ത്    ഇല്ലെങ്കിലും  ഇവരുടെ പുതിയ വിശേഷങ്ങള് അറിയാനെല്ലാം ആരാധകര് കാത്തിരിക്കാറുണ്ട്. വിവാഹം ശേഷം സിനിമ വിട്ട സംയുക്തയെ പിന്നീട് സോഷ്യല്മീഡിയയിലാണ്  നമ്മള്‍ കാണാന്‍ തുടങ്ങിയത് .     മുന്പ് നടി പങ്കുവെച്ച യോഗാ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില് ട്രെന്ഡിംഗായിരുന്നു.



അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ് കാരം സംയുക്ത വര്മ്മ നേടിയിരുന്നു. ജയറാം നായകനായ സത്യന്അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് നടി മോളിവുഡിലെത്തിയത്. തുടര്‍ന്ന് മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി സംയുക്ത തിളങ്ങി.ബിജു മേനോന്‍ സംയുക്ത കൂട്ടുകെട്ടില്‍ ഇറങ്ങിയ മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയവയെല്ലാം ഇന്നും പ്രേഷകര്‍ക്ക് ഏറെ പ്രിയപെട്ടതാണ് .

ഇതില്‍ മഴ, മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ് കാരം സംയുക്ത വീണ്ടും നേടിയിരുന്നു. തുടര്‍ന്ന് 2002ലാണ് ബിജു മേനോനുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. ദിലീപിന്റെ നായികയായുളള കുബേരനാണ് സംയുക്ത വര്‍മ്മയുടെതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.




അതേസമയം സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതേകുറിച്ച് ഒരഭിമുഖത്തില്‍ ബിജു മേനോന്‍ സംസാരിച്ചിരുന്നു.നല്ലൊരു കഥയും തിരക്കഥയും ഒത്തുവന്നാല്‍ സംയുക്തയുമായി സിനിമ ചെയ്യുന്നതില്‍ തനിക്ക് സന്തോഷമേയുളളുവെന്ന് നടന്‍ പറയുന്നു.

ഒരു കാര്‍ യാത്രയ്ക്കിടെ നടന്ന അനുഭവവും അഭിമുഖത്തില്‍ ബിജു മേനോന്‍ പങ്കുവെച്ചു. സിനിമയുമായി ബന്ധപ്പെട്ടു ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഡ്രൈവര്‍ ഓരോ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. പിന്നീട് സംയുക്തയെ നിങ്ങള്‍ എന്താണ് അഭിനയിക്കാന്‍ വിടാത്തത് എന്നായി ചോദ്യം. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു. അവസാനം മിണ്ടാതെയിരുന്നു വണ്ടി ഓടിക്കാന്‍ പറയേണ്ട അവസ്ഥ വന്നു. സംയുക്ത വീണ്ടും അഭിനയിച്ചേക്കാം, നല്ല ഒരു കഥയും തിരക്കഥയും വന്നാല്‍ സംയുക്തയ്ക്കും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.  ബിജു മേനോന്‍ പറഞ്ഞു.




If a good story and screenplay come together, Samyuktha will return - Biju Menon

Next TV

Related Stories
അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

Jan 24, 2026 02:01 PM

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്ര 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന്...

Read More >>
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
Top Stories










News Roundup