ട്രാഫിക് റിലീസ് 10 വര്‍ഷം പിന്നിട്ടു, ഇത്തരം സിനിമകള്ഇനിയുമുണ്ടാകണമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളിലൊന്നാണ് ട്രാഫിക് എന്നായിരുന്നു ആസിഫ് അലി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഈ സിനിമയെക്കുറിച്ച് വാചാലനായത്.
ട്രാഫികിന്റെ പത്ത് വര്ഷങ്ങള്എന്നു പറഞ്ഞുകൊണ്ടാണ് ആസിഫ് കുറിപ്പ് ആരംഭിക്കുന്നത്. ട്രാഫികിന്റെ അവസാന ഭാഗത്ത് നിവിന്പോളി സ്പീഡ് പേടിയില്ലല്ലോ എന്ന് ആസിഫ് കഥാപാത്രത്തോട് ചോദിക്കുന്ന രംഗത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്പതിവില്നിന്നും വ്യത്യസ്തമായ രീതിയിലൊരുക്കിയ സിനിമയായിരുന്നു .കുഞ്ചാക്കോ ബോബന്ആസിഫ് അലി, വിനീത് ശ്രീനിവാസന് സന്ധ്യ, റോമ, രമ്യ നമ്പീശന്നമിത പ്രമോദ്, ലെന തുടങ്ങി വന് താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.
ചെന്നൈയില്നടന്ന യഥാര് ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്. വേറിട്ട രീതിയിലുള്ള മേക്കിങ്ങും പ്രമേയവും പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു.മലയാളത്തില് നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ന്യഭാഷകളിലും ഒരുക്കിയിരുന്നു. 2011 ജനുവരി 7നായിരുന്നു സിനിമ റിലീസ് ചെയ്തത്. ട്രാഫിക് റിലീസ് 10 വര്ഷം പിന്നിട്ടതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആസിഫ് അലി.
ക്ഷണനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്.
Mass scene with Nivin Pauly; Post viral by Asif Ali