നടി മഞ്ജു പിള്ളയുമായുള്ള വിവാഹ ബന്ധം അവസാനിച്ചെന്ന് സിനിമാേട്ടോഗ്രഫർ സുജിത് വാസുദേവ് തുറന്ന് പറഞ്ഞത് ഇതിനകം ചർച്ചയായിട്ടുണ്ട്. 2020 മുതൽ അകന്ന് കഴിയുകയാണെന്നും കഴിഞ്ഞ മാസം ഡിവോഴ്സ് ആയെന്നുമാണ് സുജിത് വാസുദേവ് തുറന്ന് പറഞ്ഞു.
മഞ്ജുവുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും സുജിത് വ്യക്തമാക്കി. വിവാഹമോചനത്തെക്കുറിച്ച് മഞ്ജു ഇതുവരെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. അതേസമയം ഇതേക്കുറിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങൾ വന്നിരുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിലോ ഇവന്റുകളിലോ ഇരുവരെയും ഒരുമിച്ച് കാണാറില്ലായിരുന്നു. അടുത്ത കാലത്തായിീ സിനിമാ രംഗത്ത് സജീവമാണ് മഞ്ജു. ദയ എന്നാണ് മഞ്ജുവിന്റെയും സുജിത്തിന്റെയും മകളുടെ പേര്.
വിവാഹ ജീവിതത്തെക്കുറിച്ച് മുമ്പൊരിക്കൽ മഞ്ജുവും സുജിത്തും പറഞ്ഞ വാക്കുകളാണിപ്പോേൾ ശ്രദ്ധ നേടുന്നത്. സീരിയലിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന കാലത്താണ് സുജിത് മഞ്ജു പിള്ളയുമായി അടുക്കുന്നത്.
ഇതേക്കുറിച്ച് ഇരുവരും സംസാരിച്ചു. മൂന്ന് മാസം കൊണ്ടാണ് അടുത്തത്. പ്രേമമാണെന്നല്ല പറഞ്ഞത്. കല്യാണം കഴിക്കാൻ ഇഷ്ടമുണ്ട്, ഞാൻ കല്യാണം കഴിക്കട്ടെ എന്നാണ് ചോദിച്ചത്. പുള്ളിയുടെ വീട്ടിൽ ചോദിക്കാൻ ഞാൻ പറഞ്ഞു. എന്റെ രണ്ടാം വിവാഹമാണ്, പുള്ളിയുടെ സെക്കന്റ് മാര്യേജും. പുള്ളിയുടെ വീട്ടിൽ ഈ ബന്ധത്തിന് എന്തെങ്കിലും വിഷയമുണ്ടോ എന്നറിയണമായിരുന്നെന്നും മഞ്ജു പിള്ള ചൂണ്ടിക്കാട്ടി.
അക്കാലത്ത് കുടുംബവും കരിയറും ഒരുമിച്ച് കൊണ്ട് പോകുക ബുദ്ധിമുട്ടായിരുന്നെന്ന് സുജ് തുറന്ന് പറഞ്ഞു. ഒരു അസിസ്റ്റന്റിന് എന്ത് പൈസ കിട്ടും.
അതുകൊണ്ട് കുടുംബം നിലനിന്ന് പോകില്ല. പ്രത്യേകിച്ചും മഞ്ജുവിന്റെ സ്റ്റാറ്റസ് മെയിന്റെയ്ൻ ചെയ്യുകയെന്ന വൃത്തികെട്ട കടമ്പ ഇതിനകത്തുണ്ട്. ഒരു സോഷ്യൽ സ്റ്റാറ്റസ് നമുക്ക് തരുന്നുണ്ട്. സിനിമ ചെയ്യുന്നില്ല സീരിയലിൽ തുടരുകയാണെന്ന് പറഞ്ഞപ്പോൾ സിനിമാട്ടോഗ്രാഫറാകാൻ എത്ര വർഷമെടുക്കുമെന്ന് മഞ്ജു ചോദിച്ചു.
അഞ്ച് വർഷത്തിനുള്ളിലെന്ന് ഞാൻ പറഞ്ഞു. അഞ്ച് വർഷം ശ്രമിക്ക് ബാക്കി നമുക്ക് പിന്നെ കാണാമെന്ന് മഞ്ജു പറഞ്ഞു. അങ്ങനൊയൊരു വാക്കില്ലായിരുന്നെങ്കിൽ ചിലപ്പോൾ താൻ സിനിമ ചെയ്യില്ലായിരുന്നെന്നും സുജിത് അന്ന് തുറന്ന് പറഞ്ഞു. സുജിത് ലക്ഷ്യത്തിലെത്തുമെന്ന് തനിക്കുറപ്പായിരുന്നെന്ന് മഞ്ജു പിള്ളയും അന്ന് വ്യക്തമാക്കി. കഠിനാധ്വാനിയായിരുന്നു. എന്നോടൊന്നും മറച്ച് വെച്ചിട്ടില്ല.
ഏട്ടൻ വിവാഹത്തിന് മുമ്പ് എന്തായിരുന്നു, വിവാഹ ശേഷം എന്താകും എന്നൊക്കെ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളാണ് എന്നോട് കൂടുതൽ ഷെയർ ചെയ്തത്.
കല്യാണം കഴിഞ്ഞ സമയത്ത് തന്നെ പുള്ളിയുടെ ആദ്യ ഭാര്യ സിനിമയാണ്, ക്യാമറയാണെന്ന് എനിക്ക് മനസിലായി. ആ പാഷൻ സിനിമയിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
സുജിത്തിൽ ഇഷ്ടമില്ലാത്ത കാര്യം എന്തെന്ന ചോദ്യത്തിനും അന്ന് മഞ്ജു പിള്ള മറുപടി നൽകി. എനിക്ക് ഏട്ടനിൽ ഇഷ്ടമില്ലാത്തത് ഒരു സ്ഥലത്ത് പോകണമെന്ന് പറഞ്ഞാൽ സമയത്ത് ഇറങ്ങില്ല. അത് കഴിഞ്ഞ് വണ്ടി എടുക്കുന്ന സ്പീഡുണ്ട്.
അതാണ് എനിക്ക് ഏറ്റവും സഹിക്കാൻ പറ്റാത്തത്. ഭയങ്കര സ്പീഡാണ്. തനിക്കത് ഇറിറ്റേഷനുമുണ്ടാക്കുമെന്നും മഞ്ജു പിള്ള അന്ന് പറഞ്ഞു. കൈരളി ടിവിക്ക് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ് മഞ്ജു പിള്ളയും സുജിത് വാസുദേവും ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
#Manju #Sujith's #previous #words #about #married #life #getting #attention #now.