ആരോഗ്യപരമായ പ്രശ്നങ്ങൾ മറികടന്ന് പഴയ ശ്രീനിവാസനെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർക്ക് ആഗ്രഹമുണ്ട്. അന്നും ഇന്നും സ്ഥാനം ശ്രീനിവാസന് സിനിമാ ലോകം നൽകിയിട്ടുണ്ട്. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പേരെടുത്ത ശ്രീനിവാസൻ അനവധി സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. സൂപ്പർസ്റ്റാറുകൾക്കെതിരെ മുഖമടച്ച് വിമർശിക്കാനും ശ്രീനിവാസൻ മടിക്കാറില്ല. അന്നും ഇന്നും ഇക്കാര്യത്തിൽ മാറ്റം വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ പോലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരെ ചൊടിപ്പിച്ച പരാമർശങ്ങൾ ശ്രീനിവാസന്റെ ഭാഗത്ത് നിന്നുണ്ടായി. ഉദയനാണ് താരം എന്ന സിനിമയിലെ എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചായിരുന്നെന്ന് ശ്രീനിവാസൻ തുറന്ന് പറഞ്ഞു. പരാമർശം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. പൊതുവെ ആരെക്കുറിച്ചും ഭംഗി വാക്ക് പറയുന്ന നടനല്ല ശ്രീനിവാസൻ. ശ്രീനിവാസനെ പോലെ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് തുറന്ന് സംസാരിച്ച മുൻ നിര നടൻ മലയാളത്തിൽ ഇല്ല.
എന്നാൽ ശ്രീനിവാസന് പ്രിയപ്പെട്ട നടിയാണ് ഉർവശി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പല താരങ്ങളെയും വിമർശിച്ച് സംസാരിച്ചെങ്കിലും ഉർവശിയെക്കുറിച്ച് നല്ല ഓർമകളാണ് നടൻ പങ്കുവെച്ചത്. ഒപ്പം അഭിനയിച്ചതിൽ ഇഷ്ടപ്പെട്ട നായിക ആരെന്ന ചോദ്യത്തിന് ഉർവശിയെന്നാണ് ശ്രീനിവാസൻ നൽകിയ മറുപടി. ഇരുവരും ഒരുമിച്ചഭിനയിച്ച പല സിനിമകളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഉർവശിയാണ് തന്റെ മികച്ച നായികയെന്ന് ശ്രീനിവാസൻ പറഞ്ഞ വീഡിയോ വൈറലാകവെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
മുമ്പൊരിക്കൽ റിമി ടോമിയുടെ ഷോയിൽ ശ്രീനിവാസനെ പ്രശംസിച്ച് ഉർവശി സംസാരിച്ച വീഡിയോ പലരും ചൂണ്ടിക്കാട്ടി. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ജഗദീഷ് എന്നിവരിൽ ഏറ്റവും സുന്ദരനായ നായകൻ ആരെന്നായിരുന്നു ഉർവശിയോട് റിമി ടോമി ചോദിച്ചത്. എന്തുകൊണ്ടാണ് ശ്രീനിവാസനെ വിട്ടു കളഞ്ഞതെന്ന് ഉർവശി ചോദിച്ചു. ഏറ്റവും സുന്ദരനായ നായകൻ ശ്രീനിയേട്ടനാണെന്ന് പറഞ്ഞപ്പോൾ റിമി ടോമി ചിരിച്ചു. ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാൾ വാല്യു ശ്രീനിയേട്ടനുണ്ടായിരുന്നു. ഇപ്പോഴും ഏത് ക്യാരക്ടറാണെങ്കിലും ശ്രീനിയേട്ടൻ ഓക്കെയാണ്. ഒരു തരിമ്പ് പോലും നമുക്ക് വെറിപ്പില്ലെന്നും ഉർവശി അന്ന് പറഞ്ഞു.
#That #day #pleaded #Srinivasan #RimiTommy #What #actor #said #Urvashi