#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ
Mar 28, 2024 03:37 PM | By Susmitha Surendran

കർണാടക ബസിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് 'യാത്ര' ചെയ്യുകയായിരുന്ന പക്ഷികൾക്ക് ടിക്കറ്റ് മുറിച്ച് കണ്ടക്ടർ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ കൊണ്ടുപോവുകയായിരുന്ന പക്ഷികൾക്കാണ് കണ്ടക്ടർ ടിക്കറ്റ് മുറിച്ചത്.

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്.

ഒരു സ്ത്രീയും കൊച്ചുമോളും കൂടി ബം​ഗളൂരുവിൽ നിന്നും മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ, കർണാടക സർക്കാരിൻ്റെ 'ശക്തി യോജന' പദ്ധതി പ്രകാരം ഇവർക്ക് രണ്ടുപേർക്കും ബസിൽ സൗജന്യമായി യാത്ര ചെയ്യാം.

പക്ഷേ, ഇവർ ഒരു കൂടിലാക്കി കൊണ്ടുപോവുകയായിരുന്ന നാല് പക്ഷികൾക്കും കണ്ടക്ടർ ടിക്കറ്റ് നൽകുകയായിരുന്നു.

ടിക്കറ്റിലെ തീയതി പ്രകാരം ചൊവ്വാഴ്ച രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

എക്സിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ ടിക്കറ്റ് കാണാം. ഒപ്പം തന്നെ സ്ത്രീയും കൊച്ചുമോളും ബസിൽ ഇരിക്കുന്നതും കാണാം. അവരുടെ നടുവിലായി ഒരു കൂടിൽ പക്ഷികളും ഉണ്ട്.

സിറ്റി, സബ്അർബൻ, റൂറൽ റൂട്ടുകൾ ഉൾപ്പെടെയുള്ള നോൺ എസി ബസുകളിൽ കെഎസ്ആർടിസി വളർത്തുമൃഗങ്ങളെ അനുവദിക്കുന്നുണ്ട്.

എന്നാൽ, കർണാടക വൈഭവ, രാജഹംസ, നോൺ എസി സ്ലീപ്പർ, എയർ കണ്ടീഷൻഡ് സർവീസുകൾ തുടങ്ങിയ പ്രീമിയം സർവീസുകളിൽ വളർത്തുമൃ​ഗങ്ങൾ അനുവദനീയമല്ല.

വളർത്തുനായയുടെ ടിക്കറ്റ് നിരക്ക് മുതിർന്നയാൾക്കുള്ള നിരക്കിൻ്റെ പകുതിയാണ്. നായ്ക്കുട്ടികൾ, മുയൽ, പക്ഷികൾ, പൂച്ചകൾ എന്നിവയുടെ നിരക്ക് ഒരു കുട്ടിക്കുള്ള നിരക്കിൻ്റെ പകുതിയാണ്. ഈ ബസിൽ ഒരു കുട്ടിയുടെ നിരക്കാണ് ഓരോ പക്ഷിക്കും ഈടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

#Bangalore #Mysore #conductor #cut #tickets #worth #Rs444 #parrots

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall