#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!
Mar 27, 2024 02:56 PM | By Athira V

മരിച്ച് ശവപ്പെട്ടിയിൽ കിടന്ന 58 -കാരന്റെ ചെവി മുറിച്ചെടുത്ത് സഹോദരൻ. സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്. ജിയാൻ സോങ് ലി എന്നയാളാണ് ശവസംസ്‌കാര ചടങ്ങിനിടെ തൻ്റെ സഹോദരൻ്റെ ചെവി മുറിച്ചെടുത്തത്. അതിനുള്ള കാരണവും ഇപ്പോൾ അയാൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി മുറിച്ചെടുത്തത്. അതിനുള്ള കാരണമായി ഇയാൾ‌ പറയുന്നത് സഹോദരന്റെ മകൻ എന്ന് അവകാശപ്പെടുന്ന ചെങ് എന്ന യുവാവിന് സഹോദരന്റെ സ്വത്തിൽ ഒരവകാശവും ഇല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് താൻ അത് ചെയ്തത് എന്നാണ്.

ചെങ് ശരിക്കും തന്റെ സഹോദരന്റെ മകനാണ് എന്ന് ജിയാൻ വിശ്വസിക്കുന്നില്ല. കാരണം, അവനെ കണ്ടാൽ തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ തോന്നിക്കുന്നില്ല. വളരെ വ്യത്യസ്തമായ താടിയാണ് അവന്. തന്നോട് പല സുഹൃത്തുക്കളും സഹോദരന്റെ മകനെ കണ്ടാൽ നിങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ തോന്നുന്നില്ലല്ലോ എന്ന് ചോദിച്ചിട്ടുണ്ട്.

അതിന്റെ സത്യമറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചെങ് അതിന് സമ്മതിച്ചില്ല. അതിനിടെ ശ്വാസകോശസംബന്ധിയായ അസുഖം കാരണം സഹോദരൻ മരിച്ചു. സഹോദരന്റെ പേരിൽ ഒമ്പതുകോടിയുടെ വീടടക്കം പല സ്വത്തുക്കളും ഉണ്ട്.

ചെങ് ശരിക്കും അയാളുടെ മകനല്ലെങ്കിൽ ആ സ്വത്തിൽ അവന് അവകാശമില്ല. അത് നിയമപരമായി തെളിയിക്കണം. മാത്രമല്ല തന്റെ അമ്മ വളരെ മോശം അവസ്ഥയിലാണ് കഴിയുന്നത്. ആ സ്വത്തിൽ നിന്നും അമ്മയ്ക്ക് എന്തെങ്കിലും കിട്ടുകയും ചെയ്യും. ഇതെല്ലാം മനസിൽ കണ്ടാണ് താൻ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.

എന്നാൽ, സഹോദരൻ മരിച്ചതോടെ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം എന്ന അവസ്ഥ വന്നു. അങ്ങനെയാണ് ശവമടക്കിന് മുമ്പ് അതിൽ നിന്നും ചെവിയുടെ ഒരു ഭാ​ഗം ഡിഎൻഎ ടെസ്റ്റ് നടത്താൻ വേണ്ടി മുറിച്ചെടുത്തത് എന്നാണ് ജിയാൻ പറയുന്നത്. അതിനായി ശവസംസ്കാരം നടത്താൻ ഏൽപ്പിച്ച കമ്പനിയോട് സഹോദരന്റെ മുടിയോ മറ്റോ തരാൻ ജിയാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ കൊടുത്തിരുന്നില്ല.

അങ്ങനെയാണ് ഇയാൾ ചെവിയുടെ കഷ്ണം മുറിച്ചെടുക്കുന്നത്. പിന്നാലെ ജിയാൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 2022 -ലാണ് സംഭവം നടന്നതെങ്കിലും എന്തിനാണ് താൻ സഹോദരന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്തത് എന്ന് ഇപ്പോഴാണ് ജിയാൻ വെളിപ്പെടുത്തുന്നത്. എന്തായാലും ജിയാന്റെ സഹോദരന്റെ മകൻ തന്നെയാണ് ചെങ് എന്ന് പിന്നീട് തെളിഞ്ഞു.

#man #cut #off #deceased #brothers #ear #reason #shocking

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-