---
title: "#viral |  പല്ലെടുക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ? ദേ ഇങ്ങോട്ട് നോക്കൂ, വൈറലായി വീഡിയോ "
english_title: "#dentist #parrot #extracting #rotten #tooth #unbelievable #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194524/dentist-parrot-extracting-rotten-tooth-unbelievable-video"
published_at: "2024-03-26T13:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66027da894054_viral.jpg"
keywords: []
---

# #viral |  പല്ലെടുക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ? ദേ ഇങ്ങോട്ട് നോക്കൂ, വൈറലായി വീഡിയോ 

> **Lead Summary:** **വളരെ** രസകരമായ എന്തെല്ലാം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? നമ്മുടെ ഓരോ ദിവസവും കൂടുതൽ രസകരമാക്കിത്തീർക്കുന്നതിൽ ഇത്തരം വീഡിയോകൾക്ക് വലിയ പങ്കു തന്നെയുണ്ട്. അതിൽ തന്നെ കുഞ്ഞുങ്ങളുടെ വീഡിയോ, പക്ഷികളുടേയും മൃ​ഗങ്ങളുടേയും വീഡിയോ ഒക്കെ ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്.

## Article Content

**വളരെ** രസകരമായ എന്തെല്ലാം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? നമ്മുടെ ഓരോ ദിവസവും കൂടുതൽ രസകരമാക്കിത്തീർക്കുന്നതിൽ ഇത്തരം വീഡിയോകൾക്ക് വലിയ പങ്കു തന്നെയുണ്ട്. അതിൽ തന്നെ കുഞ്ഞുങ്ങളുടെ വീഡിയോ, പക്ഷികളുടേയും മൃ​ഗങ്ങളുടേയും വീഡിയോ ഒക്കെ ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്.

ഈ വീഡിയോയും അങ്ങനെ ഒന്നാണ്. ഇതിലുള്ളത് ഒരു തത്തയും ഒരു കുഞ്ഞുമാണ്. നമ്മുടെയൊക്കെ പല്ലിളകിയാൽ ഒന്നുകിൽ ആ പ്ലലെടുക്കുന്നത് ഡോക്ടർമാരായിരിക്കും. അല്ലെങ്കിൽ അമ്മയോ അച്ഛനോ അമ്മൂമ്മയോ അപ്പൂപ്പനോ ഒ ക്കെ ആയിരിക്കും അല്ലേ? എന്നാൽ, ഒരു തത്ത കുട്ടിയുടെ ഇളകിയ പല്ലെടുക്കുന്ന രം​ഗം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

ഇല്ലെങ്കിൽ ദാ ഈ വീഡിയോ കണ്ടുനോക്കിയാൽ മതി. വീഡിയോയിൽ ഒരു ചെറിയ കുട്ടിയേയും ഒരു തത്തയേയും കാണാം. കുട്ടിയുടെ ഒരു പല്ല് കേടായി ഇളകിയിരിക്കുകയാണ്. തത്തയെ ആ പല്ല് കാണിക്കുകയാണ്.

പെട്ടെന്ന് തത്ത ആ പല്ല് കൊത്തിയിങ്ങെടുക്കുന്നതാണ് പിന്നെ കാണുന്നത്. നമ്മെ പോലെ തന്നെ കുട്ടിയും ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്. പിന്നാലെ അത് തത്തയേയും അത് കൊത്തിയെടുത്ത പല്ലും നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയുടെ വീട്ടിൽ വളർത്തുന്നതാണ് ഈ തത്തയെ എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.

എന്നാലും, തത്ത ഒരു പല്ല് എടുക്കുന്നത് എങ്ങനെയാണ് എന്ന് നമ്മൾ അത്ഭുതപ്പെട്ടു പോയേക്കാം. പക്ഷേ, കൺമുന്നിൽ കാണുമ്പോൾ വിശ്വസിച്ചല്ലേ തീരൂ അല്ലേ? എന്തായാലും നിരവധിപ്പേരാണ് വീഡിയോ കണ്ട് അന്തംവിട്ടിരിക്കുന്നത്. ഒരുപാട് പേർ ഈ രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/194524/dentist-parrot-extracting-rotten-tooth-unbelievable-video)