അവന്റെ ഹൃദയം ഇപ്പോഴും സ്പന്ദിക്കുന്നു.........ഒരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു ; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നു വിജയ്‌ ബാബു

അവന്റെ ഹൃദയം ഇപ്പോഴും സ്പന്ദിക്കുന്നു.........ഒരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു ; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നു വിജയ്‌ ബാബു
Oct 4, 2021 09:49 PM | By Truevision Admin

സൂഫിയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു.

വിജയ്‌ ബാബുവിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌.................

"ഷാനവാസ് ഇപ്പോഴും വെന്റിലേറ്റർ പിന്തുണയിലാണ്. അവന്റെ ഹൃദയം ഇപ്പോഴും സ്പന്ദിക്കുന്നു .... അവനുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഒരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യും. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് "

എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയുടെയും തിരക്കഥയും സംവിധാനവും ഷാനവാസ് തന്നെയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി സൂഫിയും സുജാതയും എന്ന ചിത്രത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.

Vijay Babu reacts to rumors that Sufi and Sujatha director Naranipuzha Shanavas have passed away

Next TV

Related Stories
 അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

Jul 18, 2025 04:35 PM

അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

മുംബൈ ദാദർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് തട്ടിപ്പിനിരയായെന്ന് നടിയു ലാലി...

Read More >>
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

Jul 18, 2025 04:20 PM

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

സുരേഷ് ഗോപി നായകനായ "ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള"ക്ക് മികച്ച...

Read More >>
മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

Jul 18, 2025 10:57 AM

മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് പറയുകയാണ് ഹരികൃഷ്ണന്‍...

Read More >>
'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ,  കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

Jul 17, 2025 11:07 PM

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall