#viral | വിവാഹവേദിയില്‍ പൊരിഞ്ഞ തല്ല്; വധുവിന്റെ അച്ഛൻ ബൈക്കും സ്വർണച്ചെയിനും വാങ്ങി നൽകിയില്ല, പിന്നെ സംഭവിച്ചത്!

#viral | വിവാഹവേദിയില്‍ പൊരിഞ്ഞ തല്ല്; വധുവിന്റെ അച്ഛൻ ബൈക്കും സ്വർണച്ചെയിനും വാങ്ങി നൽകിയില്ല, പിന്നെ സംഭവിച്ചത്!
Mar 20, 2024 03:12 PM | By Athira V

ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമായാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ഒരുമിച്ച് മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനുള്ള അവസരം കൂടിയാണിത്.

എന്നാൽ, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സ്ത്രീധനം പോലുള്ള കാരണങ്ങളാൽ ചിലർക്ക് ഈ ദിവസം ഒരു പേടിസ്വപ്നമായി മാറുന്നു. അടുത്തിടെ ന‌ടന്ന, ഞെട്ടിക്കുന്ന ഒരു സംഭവത്തിൽ, മധ്യപ്രദേശിലെ ഒരു വരൻ, വധുവിൻ്റെ പിതാവ് താൻ‍ ആവശ്യപ്പെട്ട ബൈക്കും സ്വർണചെയിനും വാങ്ങി നൽകാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി.

റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 4 -നായിരുന്നു വിവാഹം. അന്നേദിവസം വിവാഹ ചടങ്ങുകൾക്കായി വധുവിന്റെയും വരന്റെയും വീട്ടുകാർ നിശ്ചയിച്ച സമയത്തു തന്നെ മണ്ഡപത്തിൽ എത്തി.

എന്നാൽ, വധൂവരന്മാരുടെ മാല കൈമാറ്റത്തിന് തൊട്ടുമുൻപായി സ്ത്രീധനമായി ആവശ്യപ്പെട്ട ബൈക്കും സ്വർണമാലയും നൽകണമെന്ന് വരൻ നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ, വധുവിന്റെ വീട്ടുകാർ അത് രണ്ടും കരുതിയിരുന്നില്ല. ഇതോടെ രോഷാകുലനായ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.

വരന്റെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾക്ക് കഴിയില്ലന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെ വിവാഹവേദി സംഘർഷഭൂമിയായി മാറുകയായിരുന്നു. ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കവും വരൻ വധുവിന്റെ അച്ഛനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് വരനും സംഘവും വിവാഹം വേണ്ടന്ന് വെച്ച് വിവാഹവേദി വിട്ടു. ഇനി സ്ത്രീധന തുക നൽകാൻ കഴിഞ്ഞാലും ഇത്തരത്തിലൊരാളെ വിവാഹം കഴിക്കില്ലന്ന് വധുവും നിലപാട് സ്വീകരിച്ചു.

സ്ത്രീധനത്തിൻ്റെ പേരിൽ വിവാഹം അവസാന നിമിഷം മുടങ്ങുന്നത് ഇതാദ്യമല്ല. അടുത്തിടെ വധു പണം ആവശ്യപ്പെട്ടതിനാൽ ഒരു വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട വാർത്ത ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

വിപരീത സ്ത്രീധനം എന്ന ആചാരപ്രകാരം വധുവിൻ്റെ കുടുംബത്തിന് വരൻ 2 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, നൽകിയ പണത്തിൽ വധു പൂർണ തൃപ്തയായില്ല, ഒടുവിൽ തനിക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്ന് വധു പൊലീസിനെ അറിയിച്ചതോടെ ഇരുകൂട്ടരും വിവാഹം വേണ്ടന്നു വെയ്ക്കുകയായിരുന്നു.

#brides #family #couldnt #fulfill #demands #bike #gold #chain #groom #calls #off #wedding

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-