വിവാഹവാര്‍ഷികദിനം ആഘോഷിച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും

വിവാഹവാര്‍ഷികദിനം ആഘോഷിച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയില്ലെ   ഇന്ദ്രജിത്തും പൂര്‍ണ്ണിമയും പ്രേക്ഷകര്‍ക്കു പ്രിയങ്കരരായ താരദമ്പതികളില്‍പ്പെട്ടവരാണ്. 2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടെയും വിവാഹം.

പൂര്‍ണ്ണിമയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വിവാഹം എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ സഹജീവനത്തിന്‍റെ 18 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷം ആരാധകരുമായും പ്രിയപ്പെട്ടവരുമായും പങ്കുവച്ചിരിക്കുകയാണ് ഇരുവരും.


"ഞങ്ങളുടെ വിവാഹ ജീവിതത്തിന് 18 വയസ് പൂര്‍ത്തിയായിരിക്കുന്നു. ശരിക്കും നിയമപരമായിരിക്കുന്നു!", ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പൂര്‍ണ്ണിമ കുറിച്ചു.

ഒപ്പം കള്‍ട്ട് പ്രണയചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലെ പ്രശസ്ത ഡയലോഗും പൂര്‍ണ്ണിമ കുറിച്ചു. അംരിഷ് പുരി കാജലിനോട് പറയുന്ന 'പോകൂ സിമ്രന്‍ പോകൂ, നിന്‍റെ ജീവിതം ജീവിക്കൂ' എന്ന സംഭാഷണമാണ് ഇത്.


പൂര്‍ണ്ണിമയുടെ പിറന്നാള്‍ വിവരം കൂടി അറിയിച്ചുകൊണ്ടുള്ളതാണ് ഇന്ദ്രജിത്തിന്‍റെ പോസ്റ്റ്. "ഒരു കഠിന വര്‍ഷമായിരുന്നു ഇത്.

പക്ഷേ ഞങ്ങളുടെ സ്നേഹത്തിന് അതിലും കാഠിന്യമുണ്ടായിരുന്നു. വരാനിരിക്കുന്ന നിരവധി നല്ല കാലങ്ങള്‍ക്ക്, ചിരിക്കും ആഹ്ളാദത്തിനും ചങ്ങാത്തത്തിനും.

ഞങ്ങള്‍ക്കും തെളിച്ചമുള്ള വരും നാളുകള്‍ക്കും.. കരുത്തുറ്റ പിന്തുണയായി എനിക്കൊപ്പമുള്ളതിന് നന്ദി! സന്തോഷകരമായ പിറന്നാളും വിവാഹവാര്‍ഷിക ദിനവും, എന്‍റെ സ്നേഹമേ", ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Indrajith and Poornima are one of the most beloved couple in Malayalam cinema

Next TV

Related Stories

Dec 30, 2025 05:12 PM

"ഞങ്ങളെ ഒതുക്കാനാണല്ലേ!"; ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി വൈറൽ

ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി...

Read More >>
വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

Dec 30, 2025 04:27 PM

വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

മോഹൻലാലിന്റെ അമ്മയുടെ മരണം, ശാന്തകുമാരിയുടെ സംസ്കാരം നാളെ...

Read More >>
സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

Dec 30, 2025 02:51 PM

സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീൻ, ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ, ചിത്രീകരണം...

Read More >>
Top Stories










News Roundup