തീയേറ്ററില്‍ ശ്രദ്ധേയ വിജയങ്ങളായിരുന്ന ബെസ്റ്റ് ആക്ടര്‍, എബിസിഡി, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
ചാര്‍ലി പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മാര്‍ട്ടിന്‍ പുതിയ സിനിമയുമായി എത്തുന്നത്.
കുഞ്ചാക്കോ ബോബനും നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മൂവരുടെയും സാന്നിധ്യമുണ്ട്.
'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന്‍റേതാണ് 'നായാട്ടി'ന്‍റെ രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ഓള്‍ഡ് മങ്ക്സിന്‍റേതാണ് പോസ്റ്റര്‍ ഡിസൈന്‍.
'അയ്യപ്പനും കോശിയും' എന്ന വന്‍ വിജയത്തിനു ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ സംവിധായകനും നിര്‍മ്മാണ പങ്കാളിത്തമുണ്ട്.
After Best Actor, ABCD and Charlie, which were notable hits in theaters, the first look poster of 'Nayatti' directed by Martin Prakat has been released