#ManjummalBoys | വീണ്ടും മലയാള സിനിമ സീൻ മാറ്റി; 50 കോടി ക്ലബിൽ മുത്തമിട്ട് മഞ്ഞുമ്മൽ ബോയ്സ്

#ManjummalBoys | വീണ്ടും മലയാള സിനിമ സീൻ മാറ്റി; 50 കോടി ക്ലബിൽ മുത്തമിട്ട് മഞ്ഞുമ്മൽ ബോയ്സ്
Feb 28, 2024 10:37 PM | By MITHRA K P

(moviemax.in)ദ്യ 50 കോടി ക്ലബിൽ മുത്തമിട്ട് മഞ്ഞുമ്മൽ ബോയ്സ്. ആഗോള തലത്തിലാണ് ചിത്രം 50 കോടി കളക്ഷൻ സ്വന്തമാക്കുന്നത്. ഫെബ്രുവരി 22-ന് റിലീസിനെത്തിയ ചിത്രം ഏഴ് ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. ഇതോടെ അതിവേഗം 50 കോടി ക്ലബിൽ ഇടം നേടിയ അഞ്ച് മലയാള സിനിമയുടെ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സ് ഇടം നേടിയിരിക്കുകയാണ്.

നാലാം സ്ഥാനത്ത് 2018 (7 ദിവസം), മൂന്നാം സ്ഥാനത്ത് ഭീഷ്മപർവം (6 ദിവസം), രണ്ടാം സ്ഥാനത്ത് കുറുപ്പ് (5), ഒന്നാം സ്ഥാനത്ത് ലൂസിഫർ (4 ദിവസം). 50 കോടി ക്ലബ് വിജയത്തിലെത്തി നിൽക്കുമ്പോൾ മഞ്ഞുമ്മൽ ടീം ഉലകനായകനെ കണ്ട സന്തോഷം കൂടി പങ്കുവെയ്ക്കുകയാണ്.

കമൽ ഹാസനും ഉദയനിധി സ്റ്റാലിനുമൊത്തുള്ള ചിത്രം സംവിധായകൻ ചിദംബരം പങ്കുവെച്ചിരുന്നു. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

#Malayalam #cinema #changed #scene #again #ManjummalBoys #entered #crore #club

Next TV

Related Stories
Top Stories










News Roundup