(moviemax.in) മരുഭൂമിയിലെ നജീബിന്റെ ജീവിതം തിയേറ്ററുകളിൽ എത്താൻ ഇനി കൃത്യം 30 ദിവസമേ ബാക്കിയുള്ളു. പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പോസ്റ്റർ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മലയാള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതം. പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവർ വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മാർച്ച് 28 ന് ആടുജീവിതം എത്തും.
ബെന്യാമിന്റെ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.
160ന് മുകളിൽ ദിവസങ്ങളാണ് ആടുജീവിതത്തിൻറെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആടുജീവിതത്തിന്റെ ഗ്ലിംപ്സ് എന്ന നിലയിൽ ഒരു വീഡിയോ പുറത്തെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
മലയാള സിനിമയിൽ ഇതുവരെ കണ്ട ദൃശ്യാവിഷ്കാരത്തിൽ നിന്ന് ഏറെ വ്യത്യസ്തയും ആകാംക്ഷയും നൽകുന്നതുമായിരുന്നു വീഡിയോ. അതുകൊണ്ട് തന്നെ ചിത്രം എത്തുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടിക്കൊണ്ടായിരിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.
#countdown #begun #exactly #days #Adujeevteem #hit #theatres #Prithviraj #shared #poster