(moviemax.in) തിയേറ്ററിൽ റിലീസായി മണിക്കൂറുകൾ പിന്നിടും മുന്നേ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെയും വ്യാജൻ ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളായ 'പ്രേമലു', 'ഭ്രമയുഗം', 'അന്വേഷിപ്പിൻ കണ്ടെത്തും' തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇന്നലെയാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 3.35 കോടി രൂപയാണ് ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്.
കൊടൈക്കനാലിലെ 'ഗുണ ഗുഹ'യിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം, കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിൽ നിന്ന് മാത്രം 1.47 കോടി രൂപയുടെ പ്രീ-സെയിൽസ് നേടിയിരുന്നു. ആഗോളതലത്തിൽ മഞ്ഞുമ്മൽ ബോയ്‍സ് ആറ് കോടിയിലധികം നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പറയുന്നത്.
കേരളത്തിൽ മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്.
#escape #ManjummalBoys #either #fake #came #hours #released #theaters