#Durga |ട്രെയില്‍ വച്ച് ഉമ്മ തന്ന് പ്രൊപ്പോസല്‍; എന്റെ മനസില്‍ പ്രണയം തോന്നിയിരുന്നില്ല; ദുര്‍ഗയുടെ പ്രണയകഥ

#Durga |ട്രെയില്‍ വച്ച് ഉമ്മ തന്ന് പ്രൊപ്പോസല്‍; എന്റെ മനസില്‍ പ്രണയം തോന്നിയിരുന്നില്ല; ദുര്‍ഗയുടെ പ്രണയകഥ
Feb 22, 2024 08:57 PM | By Kavya N

മലയാള സിനിമയിലെ യുവനായികമാരില്‍ മുന്‍നിരക്കാരിയാണ് ദുര്‍ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്റെ പ്രതിഭ അടയാളപ്പെടുത്താന്‍ ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. ദുര്‍ഗയുടേയും അര്‍ജുന്റേയും പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ കഥ പറയുകയാണ് ദുര്‍ഗ. ഉണ്ണിയേട്ടന്‍ എന്ന പ്രൊപ്പോസ് ചെയ്യുന്നത് ട്രെയിനില്‍ വച്ചായിരുന്നു.

പെട്ടെന്ന് കിസ് ചെയ്തിട്ട് ഐ ലവ് യു പറഞ്ഞപ്പോല്‍ ഞാന്‍ പേടിച്ചു പോയി. ഇത്രയും ആള്‍ക്കാര്‍ ഉള്ളതല്ലേ? അതുകൊണ്ട് ഐ ലവ് യു ടൂ എന്ന് പറഞ്ഞ് തിരിഞ്ഞിരിക്കുകയായിരുന്നു ഞാന്‍. അത് കഴിഞ്ഞ തിരിച്ചെത്തിയ ശേഷം ഞാന്‍ ഒരുപാട് നേരിമിരുന്ന് ചിന്തിച്ചു. എന്നിട്ട് ആളെ വിളിച്ച് ഇത് ശരിയാകില്ല, എനിക്ക് കരിയര്‍ നോക്കണം എന്ന് പറഞ്ഞു. പോകെ പോകെ പുള്ളിയുടെ പെരുമാറ്റത്തിലും സംസാരത്തിലുമാണ് ഇഷ്ടം തോന്നിയത്. ഒരിക്കലും അര്‍ജുന്റെ ലുക്കല്ല ഞാന്‍ നോക്കിയത്. ലുക്ക് ഒക്കെയാണ് നോക്കുന്നതെങ്കില്‍ അതൊക്കെ പിന്നീട് മാറും.

താനിത് പറഞ്ഞപ്പോള്‍ കുഴപ്പമില്ല, നീ കരിയറും നോക്കിക്കോളൂവെന്നാണ് അര്‍ജുന്‍ പറഞ്ഞത്. ആള്‍ക്ക് വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.പക്ഷെ എന്റെ ഉള്ളില്‍ അങ്ങനൊരു ഫീലിംഗേ ഉണ്ടായിരുന്നില്ല. ആള്‍ എപ്പോഴും വിളിക്കും. ഞാന്‍ അങ്ങോട്ട് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുമായിരുന്നില്ലെന്നും ദുര്‍ഗ പറയുന്നു. മെസേജ് അയക്കുമ്പോള്‍ എപ്പോഴും പ്രതികരിക്കുന്ന ഒരാളായിരുന്നില്ല താനെന്നും ദുര്‍ഗ പറയുന്നു. ഒരു ഘട്ടം കഴിഞ്ഞതോടെ പുള്ളിക്കാരന്‍ ഇങ്ങോട്ട് വിളിക്കുന്നതും മെസേജ് അയക്കുന്നതും നിര്‍ത്തി. ഞാന്‍ അങ്ങോട്ട് വിളിക്കുമെന്നാണ് കരുതിയത് .

പക്ഷെ ഞാന്‍ എന്റേതായ തിരക്കുകളിലായിരുന്നു. ഞങ്ങള്‍ പ്രേമത്തിലാണെന്ന ചിന്ത പോലും എനിക്കുണ്ടായിരുന്നില്ല. പിന്നീട് പുള്ളിക്കാരന്‍ എനിക്ക് മെസേജ് അയച്ചു. താല്‍പര്യമില്ലെന്ന് മനസിലായി, ഓള്‍ ദ ബെസ്റ്റ് ഫോര്‍ യുവര്‍ കരിയര്‍ എന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തിട്ട് പോയി. പക്ഷെ ഞാനത് കാര്യമാക്കിയില്ല. ആണോ എന്നാ ശരിയെന്ന് പറഞ്ഞു. പിന്നീട് പുള്ളിക്കാരന്റെ ഒരു സുഹൃത്ത് വിളിച്ച് സംസാരിച്ചതോടെയാണ് ഞാന്‍ ചെയ്തത് മോശമായെന്ന് തോന്നിയത്. പിന്നെ ഞാന്‍ അങ്ങോട്ട് വിളിച്ചു. അതോടെയാണ് ഞാന്‍ ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ തുടങ്ങുന്നത് എന്നും ദുര്‍ഗ പറഞ്ഞു . ണ്

#kissed #proposed #him #train #Ididn't #feel #love #my #mind #Durga's #LoveStory

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
Top Stories










https://moviemax.in/-