Feb 22, 2024 11:00 AM

മലയാളികൾക്ക് എന്നും പ്രത്യേക മമതയുള്ള നടിയാണ് ഉർവശി. കരിയറിൽ ഉർവശി നേടിയെടുത്ത ഖ്യാതികൾ ഏറെയാണ്. കരിയറിനൊപ്പം ഉർവശി ജീവിതത്തിൽ പല ഘട്ടങ്ങളും കടന്ന് പോയി. സഹോദരി കൽപ്പനയുടെ മരണം ഉർവശിയെ ഏറെ ബാധിച്ചു. ഇതിന് മുമ്പ് ഉർവശിയെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ച സംഭവം സഹോദരൻ പ്രിൻസിന്റെ ആത്മഹത്യയാണ്. അപ്രതീക്ഷിതമായ ഈ വിയോ​ഗം ഉൾക്കൊള്ളാൻ ഉർ‍വശിക്കും കു‌ടുംബത്തിനും സമയമെടുത്തു. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

അനിയന്റെ മരണം ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്നും അന്ന് ഉർവശി തുറന്ന് പറഞ്ഞു. ആത്മഹത്യക്കുള്ള കാരണത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. പതിനേഴ് വയസായിരുന്നു. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എന്തിന് ഇങ്ങനെയാെരു മരണം ഉണ്ടായി എന്നതിൽ ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു.

കല ചേച്ചി ഏഴ് മാസം ​ഗർഭിണിയായിരുന്നപ്പോഴാണ് മരണം. സ്കാനിം​ഗിൽ പെൺകുട്ടി ആണെന്നാണ് പറഞ്ഞത്. പക്ഷെ രണ്ട് മാസം കഴിഞ്ഞ് പ്രസവിച്ചത് ആൺകുട്ടിയാണ്. അവനാണ് വന്ന് ജനിച്ചത് എന്ന് ചിന്തിച്ച് ഞങ്ങളെല്ലാവരും അതിലേക്ക് അങ്ങ് മാറി. ആ ക്ലാസിലെ ആറേഴ് കുട്ടികൾ അടുപ്പ് മൂന്ന് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്തോയൊന്നിൽ അവർ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കിൽ പരിഹരിക്കാൻ പറ്റുമായിരുന്നിരിക്കാം. 

മരണം നടക്കുമ്പോൾ ഞങ്ങൾ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്ത് നിന്നും മദ്രാസിലേക്ക് അമ്മയെ ഒന്നും അറിയാക്കാതെ കൊണ്ട് പോകുന്നത് വരെയുള്ള സമയം അന്നത്തെ എന്റെ പ്രായത്തിന് താങ്ങാവുന്നതായിരുന്നില്ലെന്നും ഉർവശി ഓർത്തു. സഹോദരന്റെ മരണ ശേഷമുണ്ടായ സംഭവത്തെക്കുറിച്ചും ഉർവശി നേരത്തെ സംസാരിച്ചിട്ടുണ്ട്. പ്രിൻസിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളിൽ സ്റ്റേജ് ഷോയ്ക്ക് ​ഗൾഫിൽ പോവുകയാണ്. 

ആ പ്രോ​ഗ്രാമിന് ഞാനും കൽപ്പന ചേച്ചിയും ജ​ഗതി ശ്രീകുമാറും മാത്രമേയുള്ളൂ. ഞങ്ങളെ മാത്രം വിശ്വസിച്ചാണ് ആ പ്രോ​ഗ്രാം. ഭീകരമായ അനുഭവമായിരുന്നു അത്. സ്റ്റേജിൽ കോമഡി ചെയ്യുമ്പോൾ പിറകിൽ റൂമിൽ അമ്മയുണ്ട്. ആരെങ്കിലും വന്ന് അനിയന്റെ കാര്യം ചോദിച്ചാൽ അമ്മ കരയുമോ എന്നായിരുന്നു സ്റ്റേജിൽ ഞങ്ങളുടെ ടെൻഷൻ. ഒരാളെ അവിടെ നിർത്തിയിട്ടുണ്ട്. മനസിന്റെ ഒരു ഭാ​ഗത്ത് ഈ ദുഖമല്ലാതെ മറ്റൊന്നുമില്ല. ഞങ്ങളേക്കാൾ ഏറ്റവും ഇളയതാണ് അവനെന്നും ഉർവശി അന്ന് ചൂണ്ടിക്കാണിച്ചു.

കൽപ്പനയുടെ മരണമാണ് ഉർവശിയെ ഏറെ ബാധിച്ച മറ്റൊരു സംഭവം. കൽപ്പനയുടെ പ്രിയപ്പെട്ട അനുജത്തിയായിരുന്നു ഉർവശി. വർഷങ്ങൾ പിന്നിട്ടെങ്കിലും കൽപ്പനയെ മറക്കാൻ സിനിമാ പ്രേക്ഷകർക്കും കഴിഞ്ഞിട്ടില്ല. കൽപ്പനയുടെ മകൾ ശ്രീമയി ഇതിനകം സിനിമാ രം​ഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉർവശി ഇന്നും സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ്. 

#urvashi #opened #up #about #loss #her #brother #shared #how #she #faced #situation

Next TV

Top Stories


News Roundup