#viral | എന്തിനിത് ചെയ്യുന്നു? സ്യൂട്ട്‍കേസ് നിറയെ പാമ്പുകൾ, ഒരുമിച്ചൊരു കൊച്ചുപെൺകുട്ടി, വീഡിയോ

#viral | എന്തിനിത് ചെയ്യുന്നു? സ്യൂട്ട്‍കേസ് നിറയെ പാമ്പുകൾ, ഒരുമിച്ചൊരു കൊച്ചുപെൺകുട്ടി, വീഡിയോ
Feb 20, 2024 12:49 PM | By Athira V

സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ ഒരു വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ഏകദേശം എട്ടു വയസ്സിൽ താഴെ പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടി ഒരു ചെറിയ സ്യൂട്ട് കേസിനുള്ളിൽ പാമ്പുകൾക്കൊപ്പം കിടക്കുന്നതാണ് ഈ വീഡിയോ. @snakemasterexotis എന്ന ഇൻസ്റ്റാ​ഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ നെറ്റിസൺസിനിടയിൽ വലിയ ചർച്ചയാവുകയാണ്.

അടച്ചുവെച്ചിരിക്കുന്ന ഒരു സ്യൂട്ട്കേ‍സാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാവുക. സ്വാഭാവികമായും അത് കാണുമ്പോൾ നാം കരുതുക തുണികളായിരിക്കും അതിനുള്ളിൽ എന്നാണ്. എന്നാൽ, അത് തുറക്കുമ്പോൾ കാണുന്ന കാഴ്ച അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നതാണ്.

https://www.instagram.com/reel/C20izAxPBQw/?utm_source=ig_web_copy_link

കാരണം സ്യൂട്ട്കേസിനുള്ളിൽ കാണാനാവുന്നത് ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള കുറേ പാമ്പുകളും അവയ്ക്കൊപ്പം യാതൊരു ഭയവുമില്ലാതെ കിടക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുമാണ്. കുട്ടി പാമ്പുകളെ കെട്ടിപ്പിടിക്കുന്നതും പാമ്പുകൾ അവളുടെ ദേഹത്തിലൂടെ ഇഴയുന്നതുമെല്ലാം ആരെയും ഭയപ്പെടുത്തുന്ന കാഴ്ചകൾ തന്നെയാണ്.

വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറയുന്നതനുസരിച്ച് അരിയാന എന്നാണ് ഈ പെൺകുട്ടിയുടെ പേര്. അവൾക്കൊപ്പം സ്യൂട്ട്കേ‍സിനുള്ളിൽ ഉള്ളതാകട്ടെ 10 വലിയ ബോൾ പെരുമ്പാമ്പുകളും. പാമ്പുകൾക്കൊപ്പം കിടക്കുമ്പോൾ കുട്ടിയുടെ മുഖത്ത് ആശങ്ക തെല്ലുമില്ലെങ്കിലും വലിയ അസ്വസ്ഥതയാണ് ഈ വീഡിയോ കാഴ്ചക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്.

വീഡിയോ കണ്ട പലരും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് ആശങ്ക പ്രകടപ്പിച്ചു. ഈ വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ ആരും അനുകരിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും കാഴ്ച്ചക്കാരുടെ ഭാ​ഗത്തു നിന്നും വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.

സമാനമായ രീതിയിൽ അരിയാന പാമ്പുകളുമായി ഇടപഴകുന്ന നിരവധി വീഡിയോകൾ @snakemasterexotis എന്ന ഇൻസ്റ്റാപേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

#little #girl #chilling #with #snakes #suitcase #video

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-