#viral | വരന് സ്വന്തം കാലുകൊണ്ട് ഭക്ഷണം വിളമ്പുന്ന വധു; ഇതുമൊരു ഇന്ത്യന്‍ ആചാരമാണ് !

#viral | വരന് സ്വന്തം കാലുകൊണ്ട് ഭക്ഷണം വിളമ്പുന്ന വധു; ഇതുമൊരു ഇന്ത്യന്‍ ആചാരമാണ് !
Feb 17, 2024 04:59 PM | By Susmitha Surendran

ഇന്ത്യന്‍ സംസ്കാരം പുരുഷാധിപത്യ സംസ്കാരമാണ്. അവിടെ പുരുഷനാണ് ഒരു കുടുംബത്തിന്‍റെ നാഥന്‍. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും രണ്ടാം സ്ഥാനമാണ്.

കുടുംബത്തില്‍ സ്ത്രീയുടെ ജീവിതം അവളുടെ ഭര്‍ത്താവിനെ ചുറ്റിയാണ്. 'ഭര്‍ത്താവ് പൂജ്യനീയ'നാണെന്ന് സമൂഹം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ഹിന്ദുസമൂഹത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളോട് ഏറെ സാമ്യമുണ്ടെങ്കിലും വ്യത്യസ്തമായ ജീവിത രീതികള്‍ പിന്തുടരുന്ന ഒരു സമൂഹമുണ്ട്.

അവരാണ് തരു ഗോത്രം (Tharu Tribe). തരു ഗോത്രത്തില്‍ സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് വരനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്, തന്‍റെ കാലുകള്‍ കൊണ്ട് വരന് ഭക്ഷണം നല്‍കിയാണ്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും തരു ഗോത്രത്തിന്‍റെ ഒരാചാരമാണിത്.

തരു ഗോത്രത്തിന്‍റെ ഇടയിലെ വിവാഹ രീതികള്‍ മറ്റ് ഹിന്ദു സമൂഹത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് പത്രപ്രവര്‍ത്തകനായ രാജേഷ് ജോഷി പറയുന്നു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധു ആദ്യമായി ഭക്ഷണമുണ്ടാക്കിയ ശേഷം തന്‍റെ ഭര്‍ത്താവിന് ഭക്ഷണം വിളമ്പേണ്ടത് കൈ കൊണ്ടല്ല, മറിച്ച് കാലുകൊണ്ടാണ്.

വധുവിന് തിലകം ചാര്‍ത്തല്‍, വിവാഹ ചടങ്ങിനിടെ വരന്‍ കഠാരയും തലപ്പാവും ധരിക്കുക എന്നീ ചടങ്ങുകളുമുണ്ട്. മറ്റ് ആചാരങ്ങള്‍ക്കായി സഖു വൃക്ഷത്തെ ആരാധിക്കുന്നു.

അപ്‌ന പരയ അല്ലെങ്കിൽ ഖനൗരി എന്നറിയപ്പെടുന്ന വിവാഹ നിശ്ചയ ചടങ്ങ് ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം ബാത്ത് കാട്ടി എന്ന സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനക്കാരനാണ് വിവാഹ തീയതി നിർണ്ണയിക്കുന്നത്.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ തരു ഗോത്രത്തിൽ സ്ത്രീകൾക്ക് ഉയർന്ന പദവിയുണ്ട്, ബലിപീഠങ്ങളിൽ ശിവനെയും കാളിയെയും ഇവര്‍ ആരാധിക്കുന്നു.

താർ മരുഭൂമിയിൽ നിന്ന് പല കാലങ്ങളിലായി നേപ്പാളിലേക്ക് കുടിയേറിയവരാണ് തരു ഗോത്രക്കാര്‍. ഇന്ന് ഇന്ത്യയിലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും നേപ്പാളിലും തരു ഗോത്രക്കാര്‍ താമസിക്കുന്നു. ചമ്പാരൻ, ബിഹാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി എന്നിവിടങ്ങളിലാണ് ഇവരെ പ്രധാനമായും കാണാന്‍ കഴിയുക.

ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ ഖാത്തിമ, കിച്ച, നാനക്മട്ട, ഉദ്ദം സിംഗ് നഗറിലെ സിതാർഗഞ്ച് എന്നിവിടങ്ങളിലെ 141 ഗ്രാമങ്ങളിലാണ് ഇവർ താമസിക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ ഏറ്റവും വലിയ ഗോത്രവർഗമാണ് തരു ഗോത്രം.

രാജസ്ഥാനിലെ സിസോദിയ രാജവംശവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ ഇവര്‍ ബുദ്ധന്‍റെ വംശാവലിയോ മംഗോള്‍ വംശജരോ ആണെന്ന് വാദിക്കുന്നു, മംഗോളിയൻ അധിനിവേശത്തെ തുടര്‍ന്ന് ഹിമാലയത്തില്‍ നിന്നും സമതലങ്ങളിലേക്ക് നീങ്ങിയ വംശമാണ് ഇതെന്ന് ചില ചരിത്രകാരന്മാരും വാദിക്കുന്നു.

#bride #serving #food #groom #her #own #feet #Indian #tradition!

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-