#viral | വിവാഹമോചനത്തിന് കേസ് നടക്കുമ്പോൾ വാലന്റൈൻസ് ഡേ, ചോക്ലേറ്റ് സമ്മാനിച്ച് ഭർത്താവ്, ഭാര്യയുടെ പ്രതികരണമിങ്ങനെ

#viral | വിവാഹമോചനത്തിന് കേസ് നടക്കുമ്പോൾ വാലന്റൈൻസ് ഡേ, ചോക്ലേറ്റ് സമ്മാനിച്ച് ഭർത്താവ്, ഭാര്യയുടെ പ്രതികരണമിങ്ങനെ
Feb 17, 2024 03:31 PM | By Athira V

വാലന്റൈൻസ് ഡേയിൽ പ്രണയികൾ ചോക്ലേറ്റും മറ്റ് സമ്മാനങ്ങളും ഒക്കെ പരസ്പരം കൈമാറാറുണ്ട്. അതുപോലെ ദമ്പതികളും സ്നേഹസമ്മാനങ്ങൾ കൈമാറാറുണ്ട്. എന്നാൽ, വിവാഹമോചനത്തിന് കേസ് നടക്കവെ അവിടെ വച്ച് ഭർത്താവ് ഭാര്യയ്ക്ക് ചോക്ലേറ്റ് കൊടുത്തതാണ് ഇപ്പോൾ വാർത്തയാവുന്നത്. വാലന്റൈൻസ് ഡേയിലായിരുന്നു കേസ് വിളിച്ചിരുന്നത്.

ഇതേ തുടർന്നാണ് യുവാവ് ഭാര്യയ്ക്ക് ചോക്ലേറ്റ് സമ്മാനിച്ചത്. ​ഗുജറാത്തിൽ നിന്നുള്ള ഓട്ടോമൊബൈൽ എഞ്ചിനീയറാണ് യുവാവ്. 2020 ഫെബ്രുവരിയിലാണ് യുവാവും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വഡോദരയിൽ നിന്നുള്ളതാണ് യുവതി. വിവാഹം കഴിയുമ്പോൾ അവൾക്ക് 25 വയസ്സും യുവാവിന് 27 വയസ്സുമായിരുന്നു പ്രായം.

വിവാഹം കഴിഞ്ഞയുടനെ തന്നെ യുവാവും മുത്തശ്ശനും മുത്തശ്ശിയും അഞ്ച് ലക്ഷം രൂപ സ്ത്രീധനം നൽകണം എന്നാവശ്യപ്പെട്ട് തന്നെ ബുദ്ധിമുട്ടിച്ചിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നു. ഒപ്പം ​ഗാർഹിക പീഡനമുണ്ടായി എന്നും വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾക്കുള്ളിൽ തനിക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു എന്നും യുവതി പറയുന്നു.

കുടുംബകോടതിയിലാണ് കേസ് നടക്കുന്നത്. 30,000 രൂപ തനിക്ക് ഓരോ മാസവും ജീവനാംശം നൽകണം എന്നതാണ് യുവതിയുടെ ആവശ്യം. യുവാവിന്റെ ശമ്പളം 50,000 രൂപയാണ്. എന്തായാലും കേസിൽ ഹിയറിം​ഗ് വിളിച്ചത് വാലന്റൈൻസ് ഡേയിലായിരുന്നു. അതേ തുടർന്നാണ് യുവാവ് യുവതിക്ക് ചോക്ലേറ്റ് സമ്മാനിച്ചത്.

കുടുംബക്കാരുടേയും വക്കീലന്മാരുടേയും മുന്നിൽ വച്ചാണ് യുവാവ് ചോക്ലേറ്റ് സമ്മാനിച്ചത്. എന്നാൽ, അവരത് വാങ്ങാൻ തയ്യാറായിരുന്നില്ല. യുവതി യുവാവിനോട് പറഞ്ഞത്, 'നിങ്ങളെന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ എന്നും നമുക്ക് പ്രണയദിനമായിരുന്നേനെ. എന്നെ കാണാനോ സംസാരിക്കാനോ നിങ്ങൾ തയ്യാറായില്ല. രണ്ട് വർഷത്തിൽ ഒരിക്കൽ പോലും കാണാൻ പോലും ശ്രമിച്ചിരുന്നില്ല' എന്നാണ്.

#divorce #case #hearing #valentines #day #man #offers #chocolate #wife

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-