സ്റ്റൈലിഷ് ലുക്കില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് പ്രാര്‍ത്ഥനയെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍

സ്റ്റൈലിഷ്  ലുക്കില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് പ്രാര്‍ത്ഥനയെന്ന്  തെറ്റിദ്ധരിച്ച് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

സിനിമ പ്രേമികളുടെ ഇഷ്ട്ട നായികയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് .  നടിയായും അവതാരകയായും ഒക്കെയായ താരം സിനിമയില്‍ അധികം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ഷെയര്‍ ചെയ്യാറുള്ള  പോസ്റ്റുകളും ഫോട്ടോകളും  വൈറലാകാറുണ്ട്.

നടിയുടെ കുടുംബ വിശേഷങ്ങള്‍ അറിയാനും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പൂര്‍ണിമക്കൊപ്പം തന്നെ ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുണ്ട്.


വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് നടി സിനിമയില്‍ വീണ്ടും തിരിച്ചെത്തിയത്.ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്.

പിന്നാലെ രാജീവ് രവിയുടെ പുതിയ ചിത്രം തുറമുഖത്തിലും നടി അഭിനയിച്ചു. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. അതേസമയം പൂര്‍ണിമയുടെതായി വന്ന എറ്റവും പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ സ്റ്റൈലിഷ് ലുക്കിലുളള ഒരു ഫോട്ടോയാണ് നടിയുടെതായി വന്നത്.


ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞ പൂര്‍ണിമയെ കണ്ട് കമന്റുകളുമായി ആരാധകരും എത്തി. നടിയുടെ ചിത്രം കണ്ട് മകള്‍ പ്രാര്‍ത്ഥനയാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

പാത്തുവിന്റെ വസ്ത്രം തന്നെയാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്. പൂര്‍ണിമയുടെ ചിത്രത്തിന് താഴെ കമന്റുമായി പ്രാര്‍ത്ഥനയും എത്തിയിരുന്നു. എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്‌റെ ജീന്‍സ് ആണ് എന്ന കമന്റുമായിട്ടാണ് താരപുത്രി എത്തിയത്.

Although the actress and presenter is not very active in the film, the posts and photos shared by the actress on social media can go viral

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-