#meenakshid | മീനാക്ഷി ഇത് കാണുന്നുണ്ടോ?, ഒരു അമ്മയ്ക്കും കുഞ്ഞിനെ മറക്കാൻ പറ്റില്ല; ഉർവശിയുടെയും മകളെയും കണ്ട് ആരാധകർ

#meenakshid | മീനാക്ഷി ഇത് കാണുന്നുണ്ടോ?, ഒരു അമ്മയ്ക്കും കുഞ്ഞിനെ മറക്കാൻ പറ്റില്ല; ഉർവശിയുടെയും മകളെയും കണ്ട് ആരാധകർ
Feb 12, 2024 09:17 PM | By Athira V

മലയാളികൾക്ക് സുപരിചിതയായ താരപുത്രിയാണ് തേജാലക്ഷ്മി. മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ തേജാലക്ഷ്മി ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. മനോജ് കെ ജയനും ഉർവശിയും വേർപിരിഞ്ഞപ്പോൾ ഇരുവർക്കുമിടയിൽ തർക്കമുണ്ടായത് മകളുടെ പേരിലാണ്. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ച് നിയമപ്രശ്നമുണ്ടായി. മകളെ തന്റെയൊപ്പം വിടണമെന്നായിരുന്നു മനോജ് കെ ജയന്റെ ആവശ്യം. അമ്മയായ തനിക്കാണ് കുഞ്ഞിന്റെ കാര്യത്തിൽ അവകാശമെന്ന് ഉർവശിയും വാദിച്ചു. 

ഏറെ നാൾ നിയമപ്രശ്നങ്ങൾ നീണ്ട് നിന്നു. അച്ഛനൊപ്പം പോകാനാണ് ആ​ഗ്രഹിക്കുന്നതെന്ന് ഒരിക്കൽ തേജാലക്ഷ്മി പറയുകയും ചെയ്തു. അച്ഛനൊപ്പമാണ് തേജാലക്ഷ്മി പോയതെങ്കിലും അമ്മയെ മകൾ മറന്നില്ല. അമ്മയെ കാണാൻ ഇ‌ടയ്ക്കിടെ തേജാലക്ഷ്മി എത്തി. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രണ്ടാം വിവാഹത്തിൽ ഉർവശിക്ക് ഒരു മകൻ പിറന്നപ്പോൾ ആദ്യം കാണാനെത്തിയത് തേജാലക്ഷ്മിയാണ്.

ഉർവശിയും തേജാലക്ഷ്മിയും ഒരുമിച്ചുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വുമൺസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും. മകളെ സ്നേഹത്തോടെ ചുംബിക്കുന്ന ഉർവശിയെ വീഡിയോയിൽ കാണാം. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. അമ്മയുടെ വില മനസിലാക്കുന്ന മകളാണ് തേജാലക്ഷ്മിയെന്ന് നിരവധി പേർ കമന്റ് ചെയ്തു. 

'അമ്മയോട് ശത്രുത ഇല്ലാതെ വളർത്തിയ മനോജ് കെ ജയൻ കൈയടി അർഹിക്കുന്നു, കുഞ്ഞാറ്റക്ക് അമ്മയുടെ വില മനസിലാവും ഇങ്ങനെ വേണം മോളെ, ലോകത്ത് ആര് ഉണ്ടായാലും അമ്മ ഇല്ലെങ്കിൽ നമ്മൾ ശൂന്യം' എന്നിങ്ങിനെയാണ് കമന്റുകൾ. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുമായി നിരവധി പേർ തേജാലക്ഷ്മിയെ താരമ്യം ചെയ്തു. അമ്മയിൽ നിന്നും അകലം കാണിക്കുന്ന മീനാക്ഷി തേജാലക്ഷ്മിയെ കണ്ട് പഠിക്കണമെന്നാണ് കമന്റുകൾ. 

'മീനാക്ഷി കണ്ടു പഠിക്കണം. ഒരു അമ്മയ്ക്കും ഈ ലോകത്തു കുഞ്ഞിനെ മറക്കാൻ പറ്റില്ല,' എന്നാണ് ഒരാളുടെ കമന്റ്. 'മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടോ' എന്നാണ് മറ്റൊരാളുടെ കമന്റ്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കൽ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല. 

പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല. മഞ്ജു വാര്യരെക്കുറിച്ചോ ദിലീപോ ദിലീപിനെക്കുറിച്ച് മഞ്ജുവോ പൊതുവിടങ്ങളിൽ സംസാരിക്കാറുമില്ല. അതേസമയം മനോജ് കെ ജയനും ഉർവശിയും തമ്മിൽ ഇപ്പോൾ പ്രശ്നമാെന്നും ഇല്ലെന്നാണ് വിവരം. തേജാലക്ഷ്മിയുടെ അമ്മ വലിയ നടിയാണെന്ന് മുമ്പൊരിക്കൽ മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. അതേസമയം വിവാഹമോചന സമയത്ത് രണ്ട് പേരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. 

എന്നാൽ മഞ്ജുവും ദിലീപും വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വരാനിരിക്കുകയാണ് തേജാലക്ഷ്മി. എന്നാൽ മീനാക്ഷി ദിലീപ് ഇതിന് തയ്യാറായിട്ടില്ല. മീനാക്ഷിയുടെ ഡ‍ാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരപുത്രി സിനിമാ രം​ഗത്തേക്ക് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുമുണ്ട്. അമ്മ മഞ്ജു വാര്യരുടെ കലാപരമായ കഴിവ് മീനാക്ഷിക്കും ലഭിച്ചി‌ട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

#praisestejalakshmi #affection #towards #her #mother #urvashi #compares #her #meenakshid

Next TV

Related Stories
'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

Jan 19, 2026 12:57 PM

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ...

Read More >>
ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

Jan 19, 2026 10:58 AM

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ...

Read More >>
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories










News Roundup