#viral | ആദ്യം ചുംബനം, പിന്നെ വിവാഹാഭ്യര്‍ത്ഥന, പക്ഷേ യുവതിയുടെ പ്രതികരണത്തില്‍ ചേരി തിരിഞ്ഞ് സോഷ്യല്‍ മീഡിയ !

#viral |  ആദ്യം ചുംബനം, പിന്നെ വിവാഹാഭ്യര്‍ത്ഥന, പക്ഷേ യുവതിയുടെ പ്രതികരണത്തില്‍ ചേരി തിരിഞ്ഞ് സോഷ്യല്‍ മീഡിയ !
Feb 9, 2024 08:25 PM | By Athira V

ഫെബ്രുവരി 14 വാലന്‍റൈന്‍സ് ഡേ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള യുവതി - യുവാക്കള്‍, പ്രത്യേകിച്ച് പ്രണയിനികള്‍. എന്നാല്‍, വാലന്‍റൈന്‍സ് ഡേയ്ക്ക് മുമ്പ് തന്നെ ഒരു വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഈ വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്.

ആ പ്രത്യേകതയാണ് വീഡിയോയെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കിയത്. അത് മറ്റൊന്നുമല്ല. വിവാഹ അഭ്യര്‍ത്ഥനയ്ക്കായി കാമുകന്‍ യഥാര്‍ത്ഥ മോതിരം ഉപയോഗിച്ചില്ലെന്നതിന്‍റെ പേരില്‍ കാമുകിയുടെ തല്ല് ഏറ്റുവാങ്ങേണ്ടി വന്നതാണ്. ഒന്നും രണ്ടും പേരല്ല ആ തല്ല് കണ്ടത്. ഒരു സ്റ്റേഡിയം മൊത്തമായിരുന്നുവെന്നും മറ്റൊരു പ്രത്യേകത.

Wild content എന്ന എക്സ് ഉപയോക്താവാണ് 'വൃത്തികെട്ട പെരുമാറ്റം വന്യമാണ്' എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഏതാ ഒരു കളി നടക്കുന്ന സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ ഇരിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്ന് കാമുകന്‍ കാമുകിയെ ചുംബിക്കുന്നു. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുള്ള അപ്രതീക്ഷിത ചുംബനത്തില്‍ കാമുകി ലഞ്ചാവിവശയാകുന്നതും വീഡിയോയില്‍ കാണാം.

https://x.com/NoCapFights/status/1754784891005468909?s=20

പിന്നാലെ അവള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്ന കാമുകന്‍ തന്‍റെ കൈയിലുണ്ടായിരുന്ന ചെപ്പ് തുറന്ന് അതില്‍ നിന്നും ചുവന്ന റാപ്പില്‍ പൊതിഞ്ഞ ഒരു മിഠായി എടുത്ത് നല്‍കുന്നു. സ്വര്‍ണ്ണമോതിരത്തിന് പകരമായിരുന്നു കാമുകന്‍റെ മിഠായി പ്രപ്പോസല്‍.

പക്ഷേ, ആള്‍ക്കുട്ടിത്തിന് മുന്നില്‍ അപമാനിതയായി തോന്നിയ കാമുകി തൊട്ടടുത്ത നിമിഷം അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. ഒപ്പം തന്‍റെ കൈയിലുണ്ടായിരുന്ന പേപ്പര്‍ ഗ്ലാസിലെ പാനീയം അയാളുടെ മുഖത്തൊഴിച്ചു. അതുവരെ നിശബ്ദമായിരുന്ന സ്റ്റേഡിയത്തില്‍ നിന്നും പെട്ടെന്ന് ഹോ.. എന്നൊരു ശബ്ദം ഉയര്‍ന്നു.

പ്രൊപ്പോസല്‍ പരാജയം പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. സ്വര്‍ണ്ണം തേടുന്ന അവളെ അയാള്‍ വവാഹം കഴിക്കേണ്ടതില്ലെന്നായിരുന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. വിവാഹ മോതിരമായി സ്വര്‍ണ്ണം ലഭിക്കാത്തതാണ് പെണ്‍കുട്ടിയെ പ്രകോപിച്ചതെന്നാണ് മിക്ക സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. ഒറ്റ് ദിവസം കൊണ്ട് ഒരു കോടി എഴുപത്തിനാല് ലക്ഷം പേരാണ് വീഡിയോ കണ്ടത്.

ചിലര്‍ യുവതിക്കെതിരെ തിരിഞ്ഞപ്പോള്‍ മറ്റ് ചിലര്‍ യുവാവിന്‍റെ തമാശ അത്ര നല്ലതായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഇത്രയും വലിയ ആള്‍ക്കൂട്ടിത്തിന് മുന്നില്‍ വച്ച് ഒരു സ്വര്‍ണ്ണമോതിരം സമ്മാനിക്കാന്‍ കഴിയാത്ത ആളാണോ അദ്ദേഹം എന്ന് ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ അയാള്‍ സമ്മാനിച്ച മിഠായി പൊതിക്കുള്ളില്‍ സ്വര്‍ണ്ണ മോതിരം ആയിരുന്നെന്നും അവളെ പരീക്ഷിക്കാനാണ് അങ്ങനെ അയാള്‍ ചെയ്തതെങ്കില്‍ ആ പരീക്ഷയില്‍ അവള്‍ പരാജയപ്പെട്ടെന്നും എഴുതി.

#wrong #marriage #proposal #video #goes #viral #social

Next TV

Related Stories
ലൈവ് സംഗീതനിശയ്ക്കിടെ ആരാധികയെ ചുംബിച്ചു; ഉദിത് നാരായണിനെതിരെ വ്യാപക വിമര്‍ശനം

Feb 2, 2025 05:20 PM

ലൈവ് സംഗീതനിശയ്ക്കിടെ ആരാധികയെ ചുംബിച്ചു; ഉദിത് നാരായണിനെതിരെ വ്യാപക വിമര്‍ശനം

'ഇത് എഐ ആണെന്ന് പറഞ്ഞ് വരരുത്' എന്ന് ഒരാളും ' സഭ്യതയുടെ അതിര്‍ത്തി ഭേദിച്ചുവെന്ന് മറ്റൊരാളും കുറിച്ചു. 'പൊതുസ്ഥലത്ത് ഗായകര്‍ കുറച്ച് കൂടി മാന്യമായി...

Read More >>
കൂട്ടുകാർ നിര്‍ബന്ധിച്ചു, 'ചോളി കെ പീച്ചേ ക്യാ ഹേ യ്ക്ക് നൃത്തം ചെയ്ത് വരന്‍', വധുവിന്റെ അച്ഛന് ദഹിച്ചില്ല,  ട്വിസ്റ്റ്; കല്യാണമേ മുടങ്ങി!

Feb 2, 2025 12:55 PM

കൂട്ടുകാർ നിര്‍ബന്ധിച്ചു, 'ചോളി കെ പീച്ചേ ക്യാ ഹേ യ്ക്ക് നൃത്തം ചെയ്ത് വരന്‍', വധുവിന്റെ അച്ഛന് ദഹിച്ചില്ല, ട്വിസ്റ്റ്; കല്യാണമേ മുടങ്ങി!

ഘോഷയാത്ര ആയിട്ടാണ് വരൻ ന്യൂഡൽഹിയിലെ വേദിയിലെത്തിയത്. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഗാനത്തിന് വരന്‍ ചുവടു...

Read More >>
ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണം, വൈറലായി അംഗന്‍വാടി കുരുന്നിന്‍റെ ആവശ്യം

Jan 31, 2025 10:43 AM

ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണം, വൈറലായി അംഗന്‍വാടി കുരുന്നിന്‍റെ ആവശ്യം

വളരെ രസകരമായിട്ടാണ് കുട്ടിയിതാവശ്യപ്പെടുന്നത്. വീഡിയോ ലക്ഷങ്ങള്‍ കണ്ടു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും കുട്ടി...

Read More >>
'ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!'; വൈറലായി വടകര സ്വദേശിയായ രണ്ടാം ക്ലാസുകാരിയുടെ പരാതി

Jan 28, 2025 08:17 PM

'ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!'; വൈറലായി വടകര സ്വദേശിയായ രണ്ടാം ക്ലാസുകാരിയുടെ പരാതി

ആരാണ് പരാതി നല്‍കാന്‍ സാധ്യതയെന്ന് അധ്യാപകന്‍ ചോദിക്കുമ്പോള്‍ അദ്നാന്‍ ആകുമെന്നാണ് ഇഷാന്‍വി മറുപടി...

Read More >>
അരെ വ്വാ....! അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

Jan 27, 2025 10:18 PM

അരെ വ്വാ....! അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഇത്തരത്തില്‍ അയൽപക്കങ്ങള്‍ തമ്മിലുള്ള ഒരു...

Read More >>
#viral | ഞെട്ടിക്കുന്ന  ദൃശ്യങ്ങൾ; സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു, വേദനകൊണ്ട് പുളഞ്ഞ് യുവാവ്

Jan 22, 2025 03:29 PM

#viral | ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു, വേദനകൊണ്ട് പുളഞ്ഞ് യുവാവ്

വീഡിയോയിൽ പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണുള്ളത്....

Read More >>
Top Stories