പുത്തന്‍ ലുക്കില്‍ അനുശ്രീ മൂന്നാര്‍ ട്രിപ്പിലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പുത്തന്‍ ലുക്കില്‍ അനുശ്രീ മൂന്നാര്‍ ട്രിപ്പിലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

 മലയാള സിനിമയില്‍ യുവതാരനിരയില്‍ പ്രേഷകര്‍ക്ക് ഏറ്റവും ഇഷ്ട്ട നായികയാണ് അനുശ്രീ .നായികയായും സഹനടിയായുമെല്ലാം താരം തിളങ്ങി . മലയാളത്തില്‍ ഡയമണ്ട് നെക്ലേസിലൂടെ സിനിമയില്‍ എത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു.

സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം അനുശ്രീ മോളിവുഡില്‍ തിളങ്ങിയിരുന്നു. അഭിനയതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം അനുശ്രീ എത്താറുണ്ട്.

മുന്‍പ് നടിയുടെതായി വന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തരംഗമായിരുന്നു.കൂടാതെ നടിയുടെതായി വന്ന ഗ്ലാമറസ് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.


സ്ഥിരം സങ്കല്‍പ്പങ്ങളെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചശേഷം അനുശ്രീ അന്ന് പറഞ്ഞിരുന്നു. നാടന്‍ ലുക്കിലുളള കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീയെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്.

എന്നാല്‍ പിന്നീട് മോഡണ്‍ ലുക്കിലുളള ചിത്രങ്ങളും പങ്കുവെച്ച് ഇതും തനിക്ക് ഇണങ്ങുമെന്ന് നടി കാണിച്ചുതന്നു. അതേസമയം സുഹൃത്തുക്കള്‍ക്കൊപ്പമുളള അനുശ്രീയുടെ എറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇത്തവണ സുഹൃത്തുക്കള്‍ക്കൊപ്പമുളള മൂന്നാര്‍ യാത്രയുടെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

ജീവിതത്തില്‍ ഒരു 360 ഡിഗ്രി വ്യൂ കിട്ടാന്‍ ഇടയ്ക്ക് ഒരു ബ്രേക്ക് അനിവാര്യമാണെന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പുത്തന്‍ ലുക്കിലുളള അനുശ്രീയുടെ ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രങ്ങളില്‍ നടിക്കൊപ്പം സെലിബ്രിറ്റി ഹെയര്‍ ഡിസൈനേഴ്‌സായ സജിത്ത്, സുജിത്ത്, അനുശ്രീയുടെ സുഹൃത്ത് മഹേഷ് പിളള തുടങ്ങിയവരും ഒപ്പമുണ്ട്.


മൂന്നാറിലെ ഡ്രീം ക്യാച്ചര്‍ റിസോര്‍ട്ടിലാണ് അവധി ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം അനുശ്രീ പോയത്. റിസോര്‍ട്ടിലെ കുതിരകള്‍ ഞങ്ങളേക്കാള്‍ നന്നായി പോസ് ചെയ്യുന്നുണ്ട്. ഓഫ് റോഡിങ് അനുഭവം വലിയ സര്‍പ്രൈസായിരുന്നു.

ഹോളിഡേ സീസണ്‍ തുടങ്ങിയിരിക്കുകയാണ്. ഹാപ്പി ഹോളിഡേ എന്നും ചിത്രങ്ങള്‍ക്കൊപ്പം അനുശ്രീ കുറിച്ചു. അതേസമയം മലയാളത്തില്‍ മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങിയ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

ഇരുപത്തഞ്ചിലധികം സിനിമകളില്‍ അനുശ്രീ തന്‌റെ കരിയറില്‍ അഭിനയിച്ചിരുന്നു. കൂടാതെ നിരവധി ടിവി റിയാലിറ്റി ഷോകളിലും പരിപാടികളിലും നടി ഭാഗമായി. സിനിമകളിലെ പ്രകടനത്തിന് മുന്‍പ് നിരവധി അവാര്‍ഡുകളും നേടിയിരുന്നു താരം.

Anushree is one of the most beloved young actresses in Malayalam cinema .She shined as both a heroine and a co - star

Next TV

Related Stories
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories










News Roundup