#VIRAL | 'ഒരു സെക്കന്‍റ് വേണ്ട...'; മൂർഖന്‍ പാമ്പിനൊപ്പം 'കളിക്കുന്ന' കൈകുഞ്ഞിന്‍റെ വൈറല്‍ വീഡിയോയ്ക്ക് രൂക്ഷവിമർശനം !

#VIRAL | 'ഒരു സെക്കന്‍റ് വേണ്ട...'; മൂർഖന്‍ പാമ്പിനൊപ്പം 'കളിക്കുന്ന' കൈകുഞ്ഞിന്‍റെ വൈറല്‍ വീഡിയോയ്ക്ക് രൂക്ഷവിമർശനം !
Feb 8, 2024 08:35 AM | By Susmitha Surendran

വന്യജീവികളോടൊപ്പമുള്ള ജീവിതത്തില്‍ നിന്നും മനുഷ്യന്‍ സാമൂഹിക ജീവിതത്തിലേക്ക് കടന്നിട്ട് കാലമേറയായി. ഇന്നും മനുഷ്യന്, അവന്‍റെ ജീവിതസാഹചര്യങ്ങളില്‍ സഹായകമാകുന്ന മൃഗങ്ങളൊഴികെയുള്ള മറ്റെല്ലാ മൃഗങ്ങളും വന്യമൃഗമാണ്.

അവയെ പ്രത്യേക പ്രദേശങ്ങളില്‍, അതിര്‍ത്തി തിരിച്ച വനങ്ങളിലോ, മൃഗശാലകളിലോ മാത്രം സംരക്ഷിക്കപ്പെടേണ്ടവയായി മാറ്റി നിർത്തപ്പെട്ടു. അങ്ങനെ വനം വകുപ്പും മൃഗശാലകളും ഉയര്‍ന്നു.

എന്നാല്‍, പൌരാണീക ഇന്നും ഏറെ അവശേഷിക്കുന്ന ഒരു ജനതയാണ് നമ്മുടേത്. ഇന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെമ്പാടുമുള്ള വിദൂര ഗ്രാമങ്ങളില്‍ പോലും പാമ്പുകളെ വളർത്തി മെരുക്കി, പ്രദർശിപ്പിക്കുന്ന ഒരു ജനവിഭാഗം ചിതറിക്കിടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അസ്ഥികളില്‍ മരവിപ്പ് പടര്‍ത്തുന്നതായിരുന്നു.

ഒരു കൈക്കുഞ്ഞ് ഒത്ത ഒരു മൂര്‍ഖനുമായി കളിക്കുന്ന വീഡിയോയായിരുന്നു അത്. ഒരുവേള മൂർഖന്‍റെ വായില്‍ കുട്ടി കൈയിടുമോയെന്ന് പോലും കാഴ്ചക്കാര്‍ ഭയന്ന് പോയി.

ഇടയ്ക്ക് മൂർഖന്‍റെ പത്തിയില്‍ കുഞ്ഞ് പിടിക്കുന്നതും കാണാം. ഇടയ്ക്ക് പാമ്പില്‍ നിന്നും ശ്രദ്ധമാറുമ്പോള്‍ വീഡിയോ പകര്‍ത്തുന്ന ആളെ ശ്രദ്ധിക്കുന്ന കുട്ടിയെയും കാണാം.

https://www.instagram.com/reel/C13iYlfNreq/?utm_source=ig_embed&utm_campaign=loading

കുട്ടിയുടെ വലത് കൈ ചലിക്കുമ്പോള്‍ പാമ്പ് കൊത്താനായുന്നതും വീഡിയോയില്‍ വ്യക്തമാണ്. sonu.k1489 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എപ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്നും വീഡിയോയില്‍ വ്യക്തമല്ല. ഒറ്റ ദിവസം കൊണ്ട് വീഡിയോ അഞ്ച് ലക്ഷം പേരാണ് കണ്ടത്.

വീഡിയോയ്ക്ക് കാഴ്ചക്കാരെഴുതിയ കുറിപ്പികളില്‍ ഹർ ഹർ മഹാദേവും, ജയ് ശ്രീരാമും ഏറെയായിരുന്നു. ഒപ്പം ഹൃദയത്തിന്‍റെ ചിത്രങ്ങളും ഏറെ പങ്കുവയ്ക്കപ്പെട്ടു.

അതേ സമയം ചില കാഴ്ചക്കാര്‍ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വന്നു. വീഡിയോയ്ക്ക് വേണ്ടിയാണെങ്കിലും ഇത്രയും ചെറിയ കുട്ടികളെ പാമ്പുകളുമായി ഇടപഴകാന്‍ അനുവദിക്കരുതെന്ന് ചിലർ എഴുതി.

മറ്റ് ചിലര്‍ എല്ലാവരുടെയും ജീവന്‍ പ്രധാനമാണെന്നും. കുട്ടികളെ കൊണ്ട് ഇത്തരം പ്രവർത്തികള്‍ ചെയ്യിക്കരുതെന്നും കുറിച്ചു. ചിലര്‍ പാമ്പിന്‍റെ വേഗതയെ കുറിച്ചും കുട്ടിയുടെ നിഷ്ക്കളങ്കതയെ കുറിച്ചും സൂചിപ്പിച്ചു. മറ്റ് ചിലര്‍ ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിന് വീഡിയോ പകർത്തിയ ആള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

#Severe #criticism #viralvideo #baby #playing #cobra!

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

https://moviemax.in/-