logo

സല്‍മാന്‍ ഖാന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിയ പൂജ ഹെഗ്‌ഡെ, അനുഭവം പങ്കുവെച്ച് നടി

Published at Jul 28, 2021 04:29 PM സല്‍മാന്‍ ഖാന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിയ പൂജ ഹെഗ്‌ഡെ, അനുഭവം പങ്കുവെച്ച് നടി

തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പൂജ ഹെഗ്‌ഡെ. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരംലോയുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്.


അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും തിളങ്ങിയിരുന്നു താരം. തമിഴ് ചിത്രം മുഖംമൂടിയിലൂടെ അരങ്ങേറിയ പൂജ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പിന്നീട് കൂടുതല്‍ സജീവമായത്.

അതേസമയം നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് പൂജ ഹെഗ്ഡെ മുന്നേറുന്നത്. 


പ്രഭാസിന്‌റെ നായികയായുളള രാധേ ശ്യാമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

കൂടാതെ അഖില്‍ അക്കിനേനി നായകനാവുന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍, ചിരഞ്ജവിയുടെ ആചാര്യ, രണ്‍വീര്‍ സിങിന്‌റെ സര്‍ക്കസ്, ദളപതി വിജയുടെ ബീസ്റ്റ് തുടങ്ങിയവയും പൂജയുടെ പുതിയ സിനിമകളാണ്. 


ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പുതിയ സിനിമയിലും പൂജ ഹെഗ്‌ഡെ തന്നെയാണ് നായിക. ഭായ്ജാന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കബി ഈദ് കബി ദിവാലി എന്നാണ് സിനിമയ്ക്ക് മുന്‍പ് പേരിട്ടത്. സല്‍മാന്‍ ഖാനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതിന്‌റെ ആകാംക്ഷയിലാണ് പൂജ ഹെഗ്‌ഡെ. സൂപ്പര്‍താരത്തെ കുറിച്ച് അടുത്തിടെ നടി പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


സല്‍മാന്റെ സ്വഭാവം കണ്ട് ആരാധന തോന്നിയതിനെ കുറിച്ചാണ് പൂജ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നത്.

സല്‍മാന്‍ ഖാന്‍ വളരെ ജെനുവിനായിട്ടുളള ആളാണെന്ന് പൂജ ഹെഗ്‌ഡെ പറയുന്നു.

ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നത് പോലെയല്ലാതെ അദ്ദേഹം ഒരിക്കലും പെരുമാറില്ല. ഈ സ്വഭാവം കൊണ്ടാണ് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയത്. 

അദ്ദേഹം നിങ്ങളെ ഇഷ്ടപ്പെടുന്നുവെങ്കില്‍, വളരെ സ്‌നേഹത്തോടെ അദ്ദേഹം നിങ്ങളോട് പെരുമാറും. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് മനസിലാകും.

തനിക്ക് സല്‍മാന്‌റെ ഈ ഗുണം ഇഷ്ടമാണെന്ന് നടി പറഞ്ഞു. ഒപ്പം എന്തും തുറന്നുസംസാരിക്കുന്ന സ്വഭാവവും നടന്റെ സത്യസന്ധതയെയും പൂജ ഹെഗ്ഡെ പ്രശംസിച്ചു.

അദ്ദേഹത്തില്‍ നിന്ന് തനിക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനാകുമെന്ന് എന്നാണ് നടി കരുതുന്നത്. 

മോഹന്‍ജദാരോ ആണ് പൂജ ഹെഗ്ഡെ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം. ഹൃത്വിക്ക് റോഷന്റെ നായികയായിട്ടാണ് നടി ഹിന്ദി സിനിമാലോകത്ത് എത്തിയത്.

2016ലാണ് ബിഗ് ബഡ്ജറ്റ് ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് അക്ഷയ് കുമാറിന്റെ ഹൗസ്ഫുള്‍ 4ലും നായികയായി പൂജ എത്തി.

ഭായ്ജാന്‍, സര്‍ക്കസ് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡില്‍ വീണ്ടും സജീവമാവുകയാണ് പൂജ ഹെഗ്ഡെ. 

ദളപതി വിജയ്‌ക്കൊപ്പമുളള ബീസ്റ്റിനായും വലിയ ആകാംക്ഷകളോടെയാണ് നടിയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. ബീസ്റ്റിന്‌റെ ഷൂട്ടിംഗ് ജോര്‍ജ്ജിയയില്‍ ആരംഭിച്ചതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോവിഡ് സാഹചര്യത്തില്‍ വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ് സിനിമ. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. 


Pooja Hegde, an actress who understood the true nature of Salman Khan, shared her experience

Related Stories
മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു:  കരീനയുടെ തുറന്ന് പറച്ചില്‍

Sep 23, 2021 05:33 PM

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു: കരീനയുടെ തുറന്ന് പറച്ചില്‍

മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ...

Read More >>
സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

Sep 22, 2021 11:34 AM

സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും...

Read More >>
Trending Stories