മാൽവേണിൽ നിന്നുള്ള അവ എന്ന സ്ത്രീ പാവകളെ നിർമ്മിക്കാറുണ്ട്. വെറും പാവയല്ല, കണ്ടാൽ ശരിക്കും കുഞ്ഞുങ്ങളെ പോലെ തന്നെയിരിക്കുന്ന പാവകൾ.
ഇന്ന് അത്തരം പാവകൾക്ക് വലിയ ഡിമാൻഡാണ്. അതിനാൽ തന്നെ നല്ലൊരു തുക അതിലൂടെ അവൾ സമ്പാദിക്കുന്നുമുണ്ട്. എന്നാൽ, ഈ പാവ കാരണം ഒട്ടും പ്രതീക്ഷിക്കാത്ത ചില നഷ്ടങ്ങളും അവളുടെ ജീവിതത്തിൽ വന്നുചേർന്നു. അതാണിപ്പോൾ വാർത്തയാവുന്നത്.
ഒരുദിവസം അവ താൻ നിർമ്മിച്ച പാവകളുടെ ഒരു ഫോട്ടോഷൂട്ട് നടത്തി. ശേഷം ആ പാവയെ വെറുതെ ഒരു കുട്ടികളെ കിടത്തുന്ന ബെഡ്ഡിലേക്കിട്ട ശേഷം അവൾ തന്റെ മകനുമായി പുറത്ത് പോയി.
എന്നാൽ, അതുവഴി വന്ന അവയുടെ അമ്മ ഉപേക്ഷിക്കപ്പെട്ട മട്ടിൽ ആരും നോക്കാനില്ലാത്ത രീതിയിൽ അകത്തിരിക്കുന്ന പാവയെ കണ്ട് ആകെ ഞെട്ടിപ്പോയി.
അത് ശരിക്കും ഒരു കുട്ടിയാണ് എന്നാണ് അവർ കരുതിയത്. അവർ അവയെ വിളിച്ച് കാര്യം തിരക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഒട്ടും സമയം കളയാതെ അവർ പൊലീസിനെ വിളിച്ചു.
വിളി കിട്ടേണ്ട താമസം പൊലീസ് അവയുടെ വീടിന് മുന്നിലെത്തി. എങ്ങനെയെങ്കിലും അകത്ത് തനിച്ചാക്കിയിരിക്കുന്ന ആ കുട്ടിയെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പൊലീസ് അവളുടെ വാതിലും ജനലും എല്ലാം തകർത്ത് അകത്തു കയറി.
അകത്ത് കയറിയ ശേഷമാണ് അത് വെറും പാവയാണ് എന്ന് പൊലീസിനു മനസിലായത്. എന്നാൽ, ജനാലയും വാതിലുകളും തകർത്തത് അവയ്ക്കുണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടമാണ്.
ഏതായാലും, വരും കാലത്ത് പാവകളെ കണ്ട് ആരും തെറ്റിദ്ധരിക്കാതിരിക്കാനും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാനും അവ ഇപ്പോൾ വാതിലിന് മുകളിൽ തന്നെ തന്റെ പാവകളെ കുറിച്ച് എഴുതി വച്ചിരിക്കയാണ്.
#Abandoned #child #inside #house #police #broke #door #entered #followed #huge #twist

































