യുവതാരനിരയിലെ ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍.താരത്തിന്റെതായി പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകള്‍ എല്ല്ലാം തന്നെ പ്രേഷക സ്വീകാര്യത നേടിയതാണ് . ട്രാന്‍സ്, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങളാണ് നടന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്.
പിന്നാലെ കൈനിറയെ സിനിമകളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.ഫഹദ് ഫാസിലിന്റെ എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് ജോജി.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഫഹദ് എത്തുന്നത്.
സിനിമയ്ക്ക് വേണ്ടിയുളള നടന്റെ പുതിയ ലുക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ജോജിയില്‍ ഫഹദിനൊപ്പം അഭിനയിക്കുന്ന ബാബുരാജായിരുന്നു നടന്റെ മെലിഞ്ഞിട്ടുളള പുതിയ ചിത്രം പങ്കുവെച്ചത്.
പിന്നാലെ ജോജി സെറ്റില്‍ നിന്നും ആരാധകര്‍ എടുത്ത ചിത്രങ്ങളും നടന്റെതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇപ്പോഴിതാ ഫഹദിന്റെ എറ്റവും പുതിയ ചിത്രം പങ്കുവെച്ച് ഭാര്യയും നടിയുമായ നസ്രിയയും എത്തിയിരിക്കുകയാണ്.
പിന്നാലെ കമന്റുകളുമായി ആരാധകരും നടിയുടെ പോസ്റ്റിന് താഴെ എത്തി. ഫഹദിനെ കാണാന്‍ ഇപ്പോള്‍ പത്ത് വയസ് കുറഞ്ഞതുപോലെ തോന്നുന്നുവെന്നാണ് ആരാധകരില്‍ ഒരാള്‍ പറയുന്നത്.
എന്റെ മോനെ പൊളിച്ചു, സൂപ്പര്‍സ്റ്റാര്‍ എന്നിങ്ങനെയാണ് ആരാധകരുടെതായി വന്ന മറ്റു കമന്റുകള്‍.
അതേസമയം കുമ്പളങ്ങി നൈറ്റ്സിന് ശേഷം ശ്യം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ജോജി. ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലായി ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ജസറ്റിന്‍ വര്‍ഗീസാണ് സംഗീതമൊരുക്കുന്നത്. കിരണ്‍ ദാസ് എഡിറ്റിങും മാഷര്‍ ഹംസ വസ്ത്രാലങ്കാരവും, റോണക്സ് സേവ്യര്‍ മേക്കപ്പും ചെയ്യുന്നു.
വില്യം ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയത്. എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
Fahad Fazil is one of the notable young actors in Malayalam. The actor is known for his variety of films and characters