മലയാളികളുടെ ഇഷ്ട്ട നായികയാണ് ഗീതു മോഹന്‍ദാസ് . രാജീവ് രവിയാണ് ഗീതുവിന്റെ ഭര്‍ത്താവ് .ഇരുവരുടെയും മകൾ ആരാധനയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരപുത്രിക്ക് പിറന്നാൾ ആശംസയുമായി എത്തി .
അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആഘോഷവും സംഘടിപ്പിച്ചിരുന്നു.ആഘോഷത്തിലെ പ്രധാന ആകർഷണം കേക്കായിരുന്നു. ഇപ്പോഴിതാ കേക്കിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ഗീതു.
13 കാരിയായ ബേക്കറാണ് ഈ കേക്കുണ്ടാക്കിയതെന്ന് ഗീതു പറയുന്നു. “13 വയസുള്ള ബേക്കറായ സെറയാണ് പിറന്നാൾ കേക്ക് നിർമ്മിച്ചത്. ഞാൻ കഴിച്ച ഏറ്റവും മികച്ച കേക്ക് കഷണം.
നേരിട്ട് അവൾക്ക് എത്തിച്ചുകൊടുക്കാൻ പറ്റുന്ന ഓർഡറുകളാണ് ഏറ്റെടുക്കാൻ അവൾ തയ്യാറാണ്. താങ്ക് യൂ സെറാ കുട്ടി,” എന്ന് ഗീതു കുറിച്ചു.
ഗീതു മോഹൻദാസ് തന്റെ കുടുംബ ചിത്രങ്ങൾ അധികം സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്യല്‍ ഇല്ല .മകളുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോൾ ഉള്ള ചിത്രങ്ങളും അടുത്തിടെ താരം പങ്കുവച്ചിരുന്നു.
Geethu Mohandas is the favorite heroine of Malayalees. Rajeev Ravi is Geethu's husband