#viral | ഭാര്യ ന​ഗരത്തിൽ പ്രശസ്ത, തനിക്കതിഷ്ടമല്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ്

#viral | ഭാര്യ ന​ഗരത്തിൽ പ്രശസ്ത, തനിക്കതിഷ്ടമല്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ്
Feb 5, 2024 05:10 PM | By Athira V

മ്പതികളായാൽ പരസ്പരം എല്ലാ കാര്യത്തിലും പിന്തുണക്കുന്നവരായിരിക്കണം എന്ന് നാം പറയാറുണ്ട്. എന്നാൽ, ഒരാളുടെ വളർച്ചയിൽ അസൂയ വച്ചുപുലർത്തുന്ന ഭാര്യമാരും ഭർത്താക്കന്മാരും ഉണ്ട്. ഇത് പലപ്പോഴും പല പ്രശ്നങ്ങളിലേക്കും ഒടുവിൽ വിവാഹമോചനത്തിലേക്കും വരെ നയിക്കാം. അതുപോലെ ഒരു സംഭവമുണ്ടായിരിക്കുന്നത് ആ​ഗ്രയിലാണ്.

ഭർത്താവാണ് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടത്. അതിന്റെ കാരണമാണ് വിചിത്രം. ഭാര്യയ്ക്ക് രാഷ്ട്രീയത്തിൽ ഭയങ്കര താല്പര്യമാണ്. അവർ സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുന്നു.

ഇത് ഭർത്താവിനെ ആകെ അസ്വസ്ഥനാക്കുകയാണ്. അതിനാൽ തനിക്ക് വിവാഹമോചനം വേണം എന്നാണ് ഭർത്താവ് പറയുന്നത്. ഭർത്താവിന് താല്പര്യമുള്ളതിനേക്കാൾ കൂടുതൽ പ്രശസ്തി ഭാര്യയ്ക്ക് ന​ഗരത്തിലുണ്ട്. അതും ഭർത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല.

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. ന​ഗരത്തിലാകെ രാഷ്ട്രീയക്കാരിയായ ഭാര്യയുടെ പോസ്റ്ററുകളും മറ്റും പതിച്ചിട്ടുണ്ട്. ഇതൊന്നും ഭർത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല.

മാത്രമല്ല, ഭാര്യ അപരിചിതരോട് മിണ്ടുന്നതോ, എന്തിന് അപരിചിതരെ കാണുന്നതോ പോലും ഭർത്താവിന് ഇഷ്ടമല്ല. പിന്നാലെയാണ് ഇയാൾ വിവാഹമോചനം വേണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയത്.

ഭർത്താവ് സിക്കന്ദ്ര പ്രദേശത്തെ താമസക്കാരനും ഭാര്യ ന്യൂ ആഗ്രയിലെ താന സ്വദേശിയുമാണ്. ദമ്പതികൾക്ക് ഒരു കുട്ടിയും ഉണ്ട്. രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും വളരെ സജീവമാണ് ഭാര്യ എന്നതാണ് ഭർത്താവിനെ അലട്ടുന്ന ഏക പ്രശ്നം. എന്നാൽ, ഭാര്യയ്ക്കാകട്ടെ ഇതിലാണ് താല്പര്യവും.

എല്ലാ ഞായറാഴ്ചകളിലും ആഗ്ര പൊലീസ് ലൈനിൽ ഫാമിലി കൗൺസിലിംഗ് നടത്താറുണ്ട്. കൗൺസിലർ ഡോ. അമിത് ഗൗഡയുടെ അടുത്താണ് ഈ വ്യത്യസ്തമായ കേസ് എത്തിയിരിക്കുന്നത്. ഭർത്താവ് ഇതുവരെ 3 കൗൺസിലിംഗ് സെഷനുകൾക്ക് എത്തിയിട്ടുണ്ട്. പുതിയ സെഷന്റെ തീയതിയും നിശ്ചയിച്ചിട്ടുണ്ട്. കൗൺസിലിം​ഗ് ഫലപ്രദമാകും എന്ന് കരുതുന്നു എന്നാണ് ഡോ. അമിത് പറയുന്നത്.

#agra #man #seeks #divorce #because #wifes #interest #politics

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

https://moviemax.in/-