മുഖത്ത് രോമങ്ങളുള്ള സ്ത്രീകളെ ആളുകൾക്ക് സ്വതവേ അത്ര പിടിയില്ല. അതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നവരും ഉണ്ട്.
പലപ്പോഴും സമൂഹത്തിന്റെ, പ്രത്യേകിച്ച് പുരുഷന്മാരുടെ സങ്കല്പത്തിന് അനുസരിച്ച് തങ്ങളുടെ രൂപത്തിൽ മാറ്റം വരുത്താൻ സ്ത്രീകൾ നിർബന്ധിക്കപ്പെടാറുണ്ട്. എന്നാൽ, 31 -കാരിയായ ഈ ഡാനിഷ് യുവതിയെ അതിനൊന്നും കിട്ടില്ല.
കോപ്പൻഹേഗനിൽ നിന്നുള്ള എൽഡിന ജഗൻജാക്കിന് തന്നെ പ്രേമിക്കാനോ അല്ലെങ്കിൽ വിവാഹം കഴിക്കാനോ വരുന്ന യുവാക്കളോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ, മുഖത്ത് കൂട്ടുപുരികമുണ്ട്, മീശപോലെ രോമങ്ങളുണ്ട്.
ഇതൊക്കെ അംഗീകരിക്കാനാവുമെങ്കിൽ മാത്രം സ്നേഹിക്കാം. അല്ലാതെ അതൊക്കെ ഇടയ്ക്കിടെ ഷേവ് ചെയ്തോ ട്രിം ചെയ്തോ ഒക്കെ കളയും എന്ന് കരുതി വരണ്ട. 2020 മാർച്ചിലാണ് എൽഡിന ആ തീരുമാനം എടുത്തത്.
ഇനി കൂട്ടുപുരികം ത്രെഡ്ഡ് ചെയ്യുന്നില്ല, മുഖത്തെ രോമമൊന്നും ഷേവ് ചെയ്ത് കളയുന്നുമില്ല. സ്ത്രീകൾക്ക് ഈ സമൂഹത്തിൽ അംഗീകാരം കിട്ടണമെങ്കിൽ പുരുഷന്മാരേക്കാൾ കൂടുതൽ കഠിനപ്രയത്നം നടത്തണം.
ഒരുപാട് പണവും സമയവും അതിന് വേണ്ടി ചിലവാക്കണം. പുരുഷന്മാർ അവരുടെ മീശയോ, പുരികമോ ഒക്കെ ഉള്ളത് പോലെ തന്നെ വച്ചാൽ ആരും ഒന്നും പറയില്ല.
എന്നാൽ, സ്ത്രീകൾ അങ്ങനെയല്ല അവർ പരിഹസിക്കപ്പെടും എന്നാണ് എൽഡിന പറയുന്നത്. അതുപോലെ പുരുഷന്മാർക്കും ഇതുപോലെയുള്ള സ്ത്രീകളെ കാണുന്നത് വലിയ ബുദ്ധിമുട്ടാണ് എന്നും അവൾ പറയുന്നു.
'തന്റെ ഈ രൂപം കാരണം പലപ്പോഴും പല പുരുഷന്മാരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ഒരിക്കൽ ഒരു യുവാവ് തന്നോട് കൂട്ടുപുരികം ത്രെഡ്ഡ് ചെയ്യാൻ പറഞ്ഞ് അലറിയിട്ടുണ്ട്.
മറ്റൊരിക്കൽ ഒരാൾ തനിക്കെന്തോ രണ്ട് തലകൾ ഉള്ളത് പോലെയാണ് തന്നെ തുറിച്ച് നോക്കിയത്' എന്നും എൽഡിന പറയുന്നു. ഏതായാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ രൂപത്തിൽ താൻ ഹാപ്പിയാണ്. പുരുഷന്മാരെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും വേണ്ടി ഒരു രൂപമാറ്റവും താൻ വരുത്തില്ല എന്നാണ് അവൾ പറയുന്നത്.
#No #eyebrow #threading #no #facial #hair #removal #satisfymen #just #love #you #want...'

































