#viral | സീലിംഗ് ഫാനില്‍ ചുറ്റിപ്പിണഞ്ഞ് രാജവെമ്പാല; വീഡിയോ

#viral |  സീലിംഗ് ഫാനില്‍ ചുറ്റിപ്പിണഞ്ഞ് രാജവെമ്പാല; വീഡിയോ
Feb 1, 2024 08:08 PM | By Athira V

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്ര വ്യത്യസ്തമായ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ മൃഗങ്ങളുമായും ജീവികളുമായുമെല്ലാം ബന്ധമുള്ള വീഡിയോകള്‍ പെട്ടെന്നുതന്നെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും നമുക്ക് നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്തവ എന്ന നിലയിലാകാം ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറ്.

ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഇതില്‍ പക്ഷേ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ഉഗ്രനൊരു രാജവെമ്പാലയാണ്. എവിടെയാണ് ഇത് സംഭവിച്ചതെന്നോ ആരാണ് വീഡിയോ പകര്‍ത്തിയതെന്നോ എന്താണ് പിന്നിടുണ്ടായതെന്നോ ഒന്നും വ്യക്തമല്ല.

പക്ഷേ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഒരു പഴയ കെട്ടിടം, ഇത് വീടാണോ മറ്റെന്തെങ്കിലും തരത്തിലുള്ള കെട്ടിടങ്ങളാണോ എന്നതൊന്നും വ്യക്തമല്ല. ഇതിനകത്തെ പഴകിയൊരു സീലിംഗ് ഫാനില്‍ കെട്ടുപിണഞ്ഞിരിക്കുകയാണ് രാജവെമ്പാല.

ഫാൻ ചെറിയ സ്പീഡില്‍ കറങ്ങുന്നുണ്ട്. പഴയ കെട്ടിടമാണെങ്കിലവും ആളുകള്‍ താമസിക്കുന്ന മുറി തന്നെ ആണിതെന്നാണ് കാഴ്ചയില്‍ വ്യക്തമാകുന്നത്. അതിനാല്‍ തന്നെ ഇത് ഏറെ അപകടകരമാണെന്നും ശ്രദ്ധിക്കണമെന്നുമെല്ലാം നിരവധി കമന്‍റുകള്‍ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്.

വളരെയധികം ഭയപ്പെടേണ്ട ഇനത്തില്‍ പെടുന്ന പാമ്പാണ് രാജവെമ്പാല. കടി കിട്ടിയാല്‍ ഏറെക്കുറെ മരണം ഉറപ്പിക്കാം. അത്രയും ഭയങ്കരൻ. രാജവെമ്പാലയുടെ ഒരൊറ്റ കടിയില്‍ 20 പേരെ കൊല്ലാനുള്ള 'ന്യൂറോടോക്സിൻ' അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരാനയെ വരെ കൊല്ലാൻ കഴിയും വിധത്തിലുള്ള അത്രയും വിഷം.

https://www.instagram.com/reel/C2j5S7qxT5v/?utm_source=ig_web_copy_link

നേരത്തെ മലേഷ്യയില്‍ നിന്നുള്ള ഇത്തരത്തിലൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് മൂന്ന് കൂറ്റൻ പാമ്പുകള്‍ ചാടിവീഴുന്നതായിരുന്നു വീഡ‍ിയോയുടെ ഉള്ളടക്കം.

#king #cobra #on #ceiling #fan #video #going #viral

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-