#viral | 'ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ 'ഡേറ്റിംഗും ബന്ധങ്ങളും', വേറെയുമുണ്ടെന്ന് സോഷ്യല്‍ മീഡിയ !

#viral | 'ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ 'ഡേറ്റിംഗും ബന്ധങ്ങളും', വേറെയുമുണ്ടെന്ന് സോഷ്യല്‍ മീഡിയ !
Feb 1, 2024 01:32 PM | By Athira V

'കുട്ടികളെ ചെറുപ്പത്തിലെ പടിക്കണ'മെന്നത് (Catch them Young) ചില ആശയധാരകള്‍ സമൂഹത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ രീതികളില്‍ ഒന്നാണ്. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന് മലയാളം ചൊല്ലുകള്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെ ഒരു കാര്യം കുട്ടികളെ പഠിപ്പിച്ചാല്‍ പിന്നെ അവരുടെ ജീവിതത്തിലെമ്പാടും ആ ശീലത്തിന്‍റെ അനുരണനങ്ങള്‍ അങ്ങിങ്ങായി കാണാം.

ഈ ആശയധാരയില്‍ നിന്നാണ് പുതിയ തലമുറയ്ക്ക് ശരീയായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന ആവശ്യം, പ്രത്യേകിച്ചും ഇന്‍റര്‍നെറ്റിന്‍റെയും സാമൂഹിക മാധ്യമങ്ങളുടെയും വ്യാപനകാലത്ത് ഉയര്‍ന്ന് വന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ ഇന്ത്യ, തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ khushi എന്ന എക്സ് ഉപയോക്താവിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. ഇത് ഏറെ പേരുടെ ശ്രദ്ധനേടി.

'ഇപ്പോൾ 9-ാം ക്ലാസ് പാഠപുസ്തകങ്ങൾ' എന്ന കുറിപ്പോടെ കുശി പങ്കുവച്ച പാഠപുസ്തകത്തിലെ രണ്ട് പേജുകളുടെ ചിത്രങ്ങളായിരുന്നു അത്. ആ പാഠപുസ്തക ചിത്രത്തിങ്ങളിലൊന്ന് സിബിഎസ്സിയുടെ ഒമ്പാതാം ക്ലാസിലെ 'ഡേറ്റിംഗും റിലേഷന്‍ഷിപ്പും' എന്ന പാഠത്തിന്‍റെ ചിത്രമായിരുന്നു.

മറ്റേ ചിത്രത്തില്‍ എന്താണ് ഗോസ്റ്റിംഗ് (Ghosting), ചാറ്റ്ഫിഷിംഗ് (Chatfishing), സൈബര്‍ ബുള്ളിംഗ് (Cyberbullying) എന്നിവയെ കുറിച്ചും വിശദമാക്കുന്നു. ഏഴേമുക്കാല്‍ ലക്ഷത്തിലേറെ പേരാണ് കുശിയുടെ ട്വീറ്റ് കണ്ടത്. നിരവധി പേര്‍ ട്വിറ്റിന് തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ട് ടിന്‍ഡര്‍ ഇന്ത്യ കുറിച്ചത് 'രണ്ടാമത്തെ പാഠം; ഏങ്ങനെ ബ്രേക്ക് അപ്പുകളെ കൈകാര്യം ചെയ്യാം' എന്നായിരുന്നു.

പ്രണയബന്ധങ്ങളെ പലപ്പോഴും എതിര്‍ക്കുകയും പ്രണയബന്ധങ്ങള്‍ക്കൊടുവില്‍ ദുരഭിമാനക്കൊലകള്‍ ഇന്നും അരങ്ങേറുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു പാഠം ഭാഗം കുട്ടികള്‍ക്ക് പഠിക്കാനായി ഉള്‍പ്പെടുത്തിയതിനെ ചിലര്‍ എതിര്‍ത്തപ്പോള്‍ മറ്റ് ചിലര്‍ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി.

'മൂല്യ വിദ്യാഭ്യാസം' (Value Education) എന്ന പാഠഭാഗത്തെ കുറിച്ചും അതിലെ പാഠങ്ങളെ കുറിച്ചും പലര്‍ക്കും ആദ്യ അറിവായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം നിർണായകമായ അധ്യായങ്ങൾ ഉള്‍പ്പെടുത്തിയതിന് ചിലര്‍ സിബിഎസ്ഇയെ അഭിനന്ദിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് 'എനിക്ക് ആ പാഠം വായിക്കണം.

അതിന്‍റെ മുഴുവന്‍ പേജും അയക്കുക' എന്നായിരുന്നു. മറ്റൊരാള്‍ കുറിച്ചത്, 'അക്കാലത്ത് ആണ്‍കുട്ടികളുമായി പോലും സംസാരിക്കാന്‍ അനുവാദമില്ലായിരുന്നു. ഇത് മഹത്തരമാണ്' എന്നായിരുന്നു. 'ഇത് സത്യസന്ധമായി മികച്ചതാണ്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ യഥാർത്ഥ വളർച്ച എല്ലാവരും കാണാൻ ആഗ്രഹിക്കുന്നു.' എന്നായിരുന്നു മറ്റൊരു വായനക്കാരനെഴുതിയത്.

#socialmedia #responds #lesson #dating #relationships #class #9 #textbook

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-