#viral | 17 വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് തൊ‌ട്ടുപിന്നാലെ വരന് ഹൃദയസ്തംഭനം; പിന്നെ സംഭവിച്ചത്!

#viral | 17 വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് തൊ‌ട്ടുപിന്നാലെ വരന് ഹൃദയസ്തംഭനം; പിന്നെ സംഭവിച്ചത്!
Feb 1, 2024 01:22 PM | By Athira V

ഓരോ വ്യക്തികൾക്കും തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടാവും. എന്നാൽ, നെബ്രാസ്കയിൽ നിന്നുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസം കൂടിയായി അത് മാറി. ജോണി ഡേവിസ് എന്ന 44 -കാരിയുടെ ജീവിതത്തിലാണ് ഈ ദുരന്തം സംഭവിച്ചത്.

അവളുടെ 48 -കാരനായ വരൻ പള്ളിയിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ തളർന്നു വീണു. ചടങ്ങുകൾ കഴിഞ്ഞ് പള്ളിക്ക് പുറത്ത് ഫോട്ടോ സെഷൻ നടക്കുകയായിരുന്നു. അപ്പോഴാണ് ജോണി ഡേവിസിന്റെ വരനായ ടോറേസ് കുഴഞ്ഞു വീണത്

. 'എനിക്ക് ശ്വസിക്കാനാവുന്നില്ല, ഭയങ്കരമായി ചൂടെടുക്കുന്നു എനിക്ക് കുറച്ച് വെള്ളം വേണം എന്നാണ് ടോറേസ് എന്നോട് പറഞ്ഞത്' എന്നാണ് ജോണി പറഞ്ഞത്. ഉടനെ തന്നെ ആരോ​ഗ്യപ്രവർത്തകരെ വിവരമറിയിച്ചു. ആംബുലൻസിൽ ടോറേസിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

ടോറേസിന് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജോണി ആകെ തകർന്നു പോയി. വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പോലുമാകുന്നതിന് മുമ്പ് ഭർത്താവ് ഈ ലോകം വിട്ടുപോയി എന്ന സത്യം അവൾക്ക് വിശ്വസിക്കാനായില്ല. അതിന് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അവൾക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടത്.

17 വർഷങ്ങൾക്ക് മുമ്പാണ് ടോറേസും ജോണിയും പ്രണയത്തിലായത്. എന്നാൽ, പിന്നീട് ഇരുവരുടേയും വിവാഹം കഴിയുകയും ഇരുവരും പിരിയുകയും ചെയ്തു. ശേഷം വളരെ വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചിതരായി. പിന്നാലെയാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്. 2017 -ൽ ടോറേസ് അവളോട് വിവാഹാഭ്യർത്ഥന നടത്തി. അവൾക്കും സമ്മതമായിരുന്നു.

എന്നാൽ, ഒരുപാട് ആ​ഗ്രഹിച്ചിരുന്ന വിവാഹമാണെങ്കിലും ആ ദിവസം തന്നെ ടോറേസ് അവളെയും ഈ ലോകവും വിട്ട് യാത്രയായി.

#groom #die #cardiac #arrest #just #after #marriage #church

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-