#viral | 'ഒരു ദിവസം നീ ഇത് കാണും! ക്യാന്‍സർ ബാധിച്ച് മരിക്കും മുമ്പ് അമ്മ മകനെഴുതിയ കത്ത്'; വൈറൽ

#viral | 'ഒരു ദിവസം നീ ഇത് കാണും! ക്യാന്‍സർ ബാധിച്ച് മരിക്കും മുമ്പ് അമ്മ മകനെഴുതിയ കത്ത്'; വൈറൽ
Feb 1, 2024 01:18 PM | By Athira V

ക്യാൻസർ ബാധിച്ച് മരിക്കുന്നതിന് മുമ്പ് അമ്മ മകനെഴുതിയ വൈകാരികമായ എഴുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരെ ആകര്‍ഷിച്ചു. തന്‍റെ ചികിത്സാ സമയത്ത് മകന്‍ മാറ്റ് ഗാള്‍ഡ് തന്നെ പരിപാലിക്കാൻ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യുവതിയുടെ കത്ത്. "ഒരു ദിവസം നീ ഇത് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഈ കത്ത് എഴുതുന്നത്.

ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!" അമ്മ കത്തിൽ എഴുതി. കണ്ണീരണിയാടെ കുറിപ്പ് വായിക്കാനാകില്ലെന്നായിരുന്നു സാമഹിക മാധ്യമ ഉപോയക്താക്കളുടെ പ്രതികരണം.

https://www.reddit.com/r/MadeMeSmile/comments/1acmr6d/a_letter_from_my_mom_that_i_found_after_she/?utm_source=share&utm_medium=web3x&utm_name=web3xcss&utm_term=1&utm_content=share_button

വേദനയുടെ ഏറ്റവും വലിയ ആഴത്തില്‍ നില്‍ക്കുമ്പോഴും കൂടെ ഒരു കൈത്താങ്ങായി സ്വന്തമെന്ന് പറയാന്‍ ഒരാളുണ്ടാകുന്നത് ഏറ്റവും വലിയ കാര്യമാണ്. ആ അമ്മ തന്‍റെ മരണക്കിടക്കയില്‍ വച്ച് മകന്‍ തനിക്കായി ചെയ്ത വലിയ കാര്യത്തെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

"ക്യാൻസർ ബാധിച്ച് മരിച്ചതിനുശേഷം എന്‍റെ അമ്മയിൽ നിന്ന് ഞാൻ കണ്ടെത്തിയ ഒരു കത്ത്," മാറ്റ് ഗാൾഡ് തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ അമ്മയുടെ കത്ത് പങ്കുവച്ച് കൊണ്ട് കുറിച്ചു. "ഞാൻ എല്ലാ ദിവസവും അവരെ മിസ്സ് ചെയ്യുന്നു, ഇത് എന്നെ കരയിപ്പിക്കുന്നു.

പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയോടെ ഞാൻ കരയുന്നു. സമയം ഇപ്പോൾ കഠിനമാണ്, കാരണം എന്‍റെ അച്ഛൻ ഇപ്പോൾ സ്വന്തം ക്യാൻസറുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ഐസിയുവിലാണ്.

നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളോട് അവർ നിങ്ങൾക്ക് എത്രമാത്രം അർത്ഥമാക്കുന്നുവെന്ന് പറയാൻ ഓർമ്മിക്കുക. നിങ്ങൾ അവരെ സ്നേഹിക്കുന്നുവെന്ന് എല്ലാ ദിവസവും അവരെ ഓർമ്മിപ്പിക്കുക," അദ്ദേഹം കത്ത് പങ്കുവച്ച് കൊണ്ട് എഴുതി.

"എനിക്ക് നിന്നെ ആവശ്യമുള്ളപ്പോള് നീ എപ്പോഴും കൂടെയുണ്ടായിരുന്നു. നിനക്ക് വരുമാനമില്ലെന്ന് അറിഞ്ഞുകൊണ്ടും നീ ജോലി ഉപേക്ഷിച്ചു, അതിനാൽ എന്നെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ എപ്പോഴും ആരെങ്കിലുമൊക്കെ ഉണ്ടാകും. എന്തൊരു അത്ഭുതകരമായ കാര്യം. അതിന് നന്ദി," അമ്മ കത്തിന്‍റെ തുടക്കത്തില്‍ കുറിച്ചു. "ഞാനെപ്പോഴും നിന്നെ നോക്കും. മരിക്കുമെന്ന് ഞാൻ ഭയപ്പെട്ടതിനേക്കാൾ നിന്നെ ഉപേക്ഷിക്കാൻ ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു. നീ എക്കാലത്തെയും മികച്ച മകനായിരുന്നു," അമ്മ കത്തില്‍ കുറിച്ചു.

മകനോടൊപ്പം ചെലവഴിച്ച തന്‍റെ "ഏറ്റവും മികച്ച സമയങ്ങളിലൊന്ന്" തന്‍റെ ആശുപത്രിവാസത്തെ കുറിച്ച് അവര്‍ കത്തില്‍ പരാമര്‍ശിച്ചു. കത്ത് റെഡ്ഡിറ്റില് പങ്കുവച്ചതിന് പിന്നലെ വലിയ പ്രതികരണമാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഇടയില്‍ നിന്നും ഉണ്ടായത്. അമ്പത്തിനാലായിരത്തിലേറെ പേര്‍ കത്ത് ഇതിനകം വായിച്ച് കഴിഞ്ഞു. ഏതാണ്ട് രണ്ടായിരത്തിന് മേലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തി.

"നിങ്ങളുടെ അമ്മയ്ക്ക് ആവശ്യമുള്ള സമയത്ത് നിങ്ങൾ എത്ര അത്ഭുതകരമായ വ്യക്തിയാണെന്ന് എനിക്ക് പറയാൻ കഴിയുമോ," ഒരു വായനക്കാരനെഴുതി. "എത്ര സുന്ദരിയായ സ്ത്രീയും അമ്മയും. അവളുടെ കത്ത് കിട്ടിയതിൽ എത്ര ഭാഗ്യവാനാണ്. നിങ്ങളുടെ നഷ്ടത്തിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ, അവളോട് സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ ഉള്ളിടത്തോളം കാലം അവൾ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.

ഒരു അമ്മയും മക്കളും തമ്മിലുള്ള ബന്ധം ഒരിക്കലും മാഞ്ഞുപോകില്ല," മറ്റൊരു വായനക്കാരന്‍ എഴുതി. "മരിക്കുമെന്ന് ഭയപ്പെട്ടിരുന്നതിനേക്കാള്‍ നിന്നെ വിട്ടുപോകാന്‍ ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നു." ഒരു അമ്മയെന്ന നിലയിൽ, മരണത്തെക്കുറിച്ചുള്ള എന്‍റെ വികാരങ്ങളെ അത് കൃത്യമായി ഉൾക്കൊള്ളുന്നു മറ്റൊരാള്‍ കുറിച്ചു.

#mothers #letter #written #her #son #before #she #died

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-