സോഷ്യല്‍ മീഡിയയിലൂടെ നിത്യവും എത്രയോ വീഡിയോകളാണ് നമ്മുടെ വിരല്‍ത്തുമ്പിലേക്കും കണ്‍മുന്നിലേക്കും എത്തുന്നത്, അല്ലേ? ഇവയില്‍ തന്നെ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും. ഏതൊരു സാഹചര്യത്തിലും ആളുകള്‍ക്ക് പെട്ടെന്ന് ആകര്‍ഷണം തോന്നുന്നൊരു വിഷയം ആണല്ലോ ഭക്ഷണം. അതിനാല്‍ തന്നെ ഫുഡ് വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരുമുണ്ടാകും.
FOR VIDEO : https://www.instagram.com/reel/C1bgyaYI0OA/?utm_source=ig_embed&ig_rid=382ef53b-bb5d-4e2d-b5b2-a52f0d126631
ഇത്തരത്തില്‍ ശ്രദ്ധേയമായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്രയിലെ നാഷിക്കിലെ ഒരു വഴിയോരക്കടയാണിത്. ഇവിടെയൊരു സ്ത്രീ 'ഉള്‍ട്ട വട പാവ്' എന്ന വിഭവമുണ്ടാക്കുന്നതാണ് കാണിക്കുന്നത്. വട പാവ് തന്നെ കുറച്ച് പുതുമയൊക്കെ വരുത്തി എണ്ണയില്‍ പൊരിച്ചെടുക്കുന്നതാണ് വിഭവം. വീഡിയോയില്‍ പക്ഷേ ശ്രദ്ധിക്കപ്പെട്ടത് വിഭവമോ അതിന്‍റെ പാകപ്പെടുത്തലോ ഒന്നുമല്ല.
ഇത് തയ്യാറാക്കുന്ന സ്ത്രീ വട തിളച്ച എണ്ണയിലേക്ക് ഇടുന്നതും തിരിച്ചെടുക്കുന്നതും വെറും കൈ കൊണ്ടാണ്. തിളച്ച എണ്ണയില്‍ നിന്ന് കൈ കൊണ്ട് വട എടുക്കുമ്പോള്‍ പൊള്ളില്ലേ എന്ന അത്ഭുതവും സംശയവും തന്നെയാണ് ഏവരും പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഈ ചോദ്യം പങ്കുവച്ചിരിക്കുന്നത്. പാചകത്തിലെ ഈ വ്യത്യസ്തത കൊണ്ട് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു.
#baking #hand #pan #Vadapaw #making #video #viral
































