#viral | അച്ഛന് പിറന്നാൾ സമ്മാനമായി ഡിഎൻഎ കിറ്റ്, പരിശോധനാഫലം വന്നപ്പോൾ ഞെട്ടിത്തരിച്ച് യുവാവ്

#viral | അച്ഛന് പിറന്നാൾ സമ്മാനമായി ഡിഎൻഎ കിറ്റ്, പരിശോധനാഫലം വന്നപ്പോൾ ഞെട്ടിത്തരിച്ച് യുവാവ്
Jan 31, 2024 04:32 PM | By Athira V

മക്കളെ സംബന്ധിച്ചിടത്തോളം രക്ഷിതാക്കളാണ് അവരുടെ ലോകം. എന്നാൽ, അച്ഛന്റെ പിറന്നാളിന് സമ്മാനമായി ഡിഎൻഎ കിറ്റ് നൽകിയ ഒരു മകനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വളരെ നിഷ്കളങ്കമായ ഒരു ജന്മദിനസമ്മാനം എങ്ങനെയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് എന്നാണ് @Aharit എന്ന യൂസർ പറയുന്നത്. തന്റെ അമ്മയ്ക്ക് ഇം​ഗ്ലീഷ്, ഐറിഷ് വേരുകളുണ്ട് എന്നും അച്ഛൻ ജർമ്മൻ വംശജനാണ് എന്നും ഇയാൾ പറയുന്നു.

എന്നാൽ, ഇത്രയും ഞെട്ടിക്കുന്ന ഒരു വിവരമാണ് അറിയാനുള്ളതെന്ന് തനിക്കറിയില്ലായിരുന്നു എന്നും ഇയാൾ പറയുന്നു. തനിക്ക് 17 വയസ്സുള്ളപ്പോഴാണ് തൻ്റെ അമ്മയ്ക്ക് അൽഷിമേഴ്‌സ് ഉണ്ടെന്ന് കണ്ടെത്തുന്നത്. ഒടുവിൽ 2017 -ൽ അതിന്റെ സങ്കീർണതകൾ അമ്മയെ കീഴടക്കി.

തന്റെ മാതാപിതാക്കൾക്ക് ഇരുവർക്കും സുന്ദരമായ നീലക്കണ്ണുകളായിരുന്നു. എന്നാൽ, തനിക്ക് തവിട്ടുനിറമുള്ള കണ്ണുകളായിരുന്നു. അതെന്തുകൊണ്ടാണ് എന്നറിയാനുള്ള കൗതുകം എപ്പോഴും തനിക്കുണ്ടായിരുന്നു. ആ നി​ഗൂഢത പരിഹരിക്കാൻ താൻ തീരുമാനിച്ചു. അങ്ങനെയാണ് അച്ഛനും തനിക്കും പിറന്നാൾ സമ്മാനമായി ഡിഎൻഎ കിറ്റ് വാങ്ങുന്നത്.

ആ പരിശോധനയിലാണ് തന്റെ അച്ഛനുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് മനസിലാവുന്നത്. അച്ഛനുമായി മാത്രമല്ല, കഴിഞ്ഞ നാല് തലമുറകളുമായി തനിക്കൊരു ബന്ധമില്ല എന്നും യുവാവിന് മനസിലായി. ഈ കണ്ടെത്തൽ യുവാവിനെ വല്ലാതെ തളർത്തി കളഞ്ഞു.

ഉടനെ തന്നെ അയാൾ തന്റെ അച്ഛനെ വിളിച്ചു. താൻ തകർന്നു പോയി എന്ന് പറഞ്ഞു. എന്നാൽ, യുവാവിനോട് അച്ഛൻ പറഞ്ഞത് ഒരു അനിഷ്ടസംഭവവും നടന്നിട്ടില്ല എന്നാണത്രെ. യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്, ഇതെങ്ങനെ സംഭവിച്ചു എന്നോ എന്താണ് സംഭവിച്ചത് എന്നോ തനിക്ക് അറിയില്ല എന്നാണ്.

#man #gift #dna #kit #fathers #birthday #this #happened #next

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-