ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

ചാക്കോച്ചൻ നായകനായ ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സംവിധായകന്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സെറ്റില്‍ പാട്ടു പാടി ഡാന്‍സ് ചെയ്യുന്ന സ്വാസികയുടെ വീഡിയോയാണ് വൈറലാകുന്നത്. ഏറ്റവും സന്തോഷം നിറഞ്ഞ ലൊക്കേഷനാണ് കുടുക്ക് എന്ന് പാടി റാപ്പ് മോഡലില്‍ വരുന്ന സ്വാസികയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടെയുള്ളവരും നടിയും പൊട്ടിച്ചിരിക്കുന്നുമുണ്ട്.


ചിത്രത്തില്‍ ജ്വാല എന്ന കഥാപാത്രമായാണ് സ്വാസിക വേഷമിടുന്നത്. കൃഷ്ണ ശങ്കര്‍ ആണ് കുടുക്കില്‍ നായകനാവുന്നത്. മാരന്‍ എന്ന കഥാപാത്രമായി വേഷമിടുന്ന കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു.

ഇതുവരെ കാണാത്ത വ്യത്യസ്ത മേക്കോവറിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം.

ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളോടെ നവംബറില്‍ ആണ് കുടുക്കിന്റെ ചിത്രീകരണം ആരംഭിച്ചത്.

After Chackochan starrer 'Allu Ramendran', Bilhari will be directing 'Kutukku 2025'. The director has now shared an interesting video from the location of the film on social media

Next TV

Related Stories
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News Roundup