#viral | 'എന്തിന് ഡേറ്റ് ചെയ്യണമെന്ന്' ചോദിച്ച് യുവതി, യുവാവിന്‍റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ !

#viral | 'എന്തിന് ഡേറ്റ് ചെയ്യണമെന്ന്' ചോദിച്ച് യുവതി, യുവാവിന്‍റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ !
Jan 29, 2024 11:38 AM | By Athira V

ലോകം അതിവേഗം ബഹുദൂര യാത്രയിലാണ്. ഇതിനിടെ സാമൂഹിക ജീവിതത്തിലെ പലതും നമ്മക്ക് നഷ്ടപ്പെടുന്നു. സമയമാണ് ഇന്ന് ഏറ്റവും വിലപ്പെട്ട ഒന്ന്. ഒരു ദിവസം 24 മണിക്കൂറെന്നത് വളരെ കുറഞ്ഞ സമയമാണെന്ന് പലപ്പോഴും നമ്മുക്ക് തോന്നുന്നു. വര്‍ത്തമാനകാലത്ത് സാമൂഹിക ജീവിതത്തിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങള്‍ നികത്തുന്നത് പലപ്പോഴും സാങ്കേതിക വിദ്യയിലൂടെയാണ്.

കാര്യങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യുന്നതിനായി പലതരം ആപ്പുകളാണ് ഇന്ന് വിവിധ പ്ലേ സ്റ്റോറുകളിലായി ലഭ്യമായിട്ടുള്ളത്. സൌഹൃദങ്ങളും അത് വഴി കുടുംബ ബന്ധങ്ങള്‍ പോലും ഉണ്ടാക്കുന്നതിന് വിവിധ ആപ്പുകള്‍ ഇന്ന് ലഭ്യമാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ആപ്പുകളാണ് ടിന്‍ഡര്‍, ഗ്രിന്‍ഡര്‍, ബംബിള്‍, ഹിംഗെ തുടങ്ങിയ ആപ്ലിക്കേഷനുകള്‍.

ഇവയെല്ലാം തന്നെ പുതിയ തലമുറയെ പുതിയ സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. പുതിയ സൌഹൃദങ്ങള്‍ സൃഷ്ടിച്ചിരുന്ന പരമ്പരാഗത രീതികളെയെല്ലാം ഇത്തരം ആപ്ലികേഷനുകള്‍ അട്ടിമറിച്ചു.

ഡേറ്റിംഗ് സൌഹൃദ ആപ്പുകള്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചെങ്കിലും പലര്‍ക്കും ഇന്നും ഇത്തരം ആപ്പുകളിലൂടെയുള്ള സൌഹൃദങ്ങളോട് അത്രയ്ക്ക് വിശ്വാസ്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആത്മബന്ധങ്ങളെക്കാള്‍ ക്ഷണികമായ ബന്ധങ്ങള്‍ക്കാണ് ഇത്തരം ആപ്പുകള്‍ പ്രധാന്യം നല്‍കുന്നതെന്നതെന്ന് പുതിയ തലമുറയും കരുതുന്നു.

https://x.com/hotgirllcoachh/status/1751214930366460259?s=20

അടുത്തിടെ ഇത്തരം ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട ഒരാളോട് ഒരു യുവതി ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. tamanna എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്‍റെ അക്കൌണ്ടിലൂടെ ഈ വിവരം പങ്കുവച്ചത്. ഏതാനും സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് കൊണ്ട് തമന്ന ഇങ്ങനെ എഴുതി.

"എന്‍റെ ടിൻഡർ മാച്ചിനോട് ഞാൻ എന്തിനാണ് ഡേറ്റ് ചെയ്യേണ്ടത് എന്ന് ചോദിച്ചു, അദ്ദേഹം എനിക്ക് ഈ പിപിടിയുടെ ഒരു ലിങ്ക് അയച്ചു." തമന്ന പങ്കുവച്ച സ്ക്രീന്‍ ഷോട്ടുകളില്‍ സുന്ദരനായ ഒരു യുവാവ് ഭക്ഷണം കഴിക്കുന്നതിന്‍റെയും നീന്തുന്നതിന്‍റെയും യാത്ര ചെയ്യുന്നതിന്‍റെയും ചില പട്ടികളുടെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.

എന്തിന് താനുമായി ഡേറ്റ് ചെയ്യണം എന്ന ചോദ്യത്തിന് ഒറ്റ വാക്കിലായിരുന്നില്ല യുവാവിന്‍റെ മറുപടി. മറിച്ച്, തന്‍റെ ഇഷ്ടാനിഷ്ടങ്ങളെ ഒരു പവര്‍പോയിന്‍റ് പ്രസന്‍റേഷനാക്കി അവതരിപ്പിച്ച് അത് യുവതിക്ക് അയച്ച് കൊടുക്കുകയായിരുന്നു യുവാവ് ചെയ്തത്. ആ പവര്‍ പോയിന്‍റില്‍ അയാള്‍ നന്നായി ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും ഇഷ്ടപ്പെടുന്ന ഒരാളാണെന്നും ജോലി ചെയ്യുന്നതും യാത്ര ചെയ്യുന്നതും നീന്തുന്നതും അയാളുടെ ഇഷ്ടങ്ങളാണന്നും പറയുന്നു.

"അടിസ്ഥാനപരമായി, ഞാൻ എന്തിനും തയ്യാറാണ്. അര്‍ദ്ധരാത്രിയിലെ ചായക്കട മുതല്‍ മലയുടെ കാഴ്ചകള്‍ കണ്ട് മാഗി കഴിക്കുന്നതിനുവരെ." യുവതി അയാളുമായി ഡേറ്റിംഗിന് തയ്യാറായോ എന്നതിന് വ്യക്തതയില്ലെങ്കിലും യുവതിയുടെ ട്വീറ്റ് വൈറലായി. ഏതാണ്ട് മൂന്ന് ലക്ഷത്തിന് മേലെ ആളുകള്‍ ട്വീറ്റ് കണ്ടു കഴിഞ്ഞു.

നിരവധി പേര്‍ ട്വിറ്റിന് രസകരമായ മറുപടി നല്‍കി. ഒരു കാഴ്ചക്കാരനെഴുതിയത് "അവനൊരു ആൺകുട്ടിയാണ്. അത്തരമൊരു ചോദ്യത്തിന് ഒരു പുരുഷന്‍റെ പ്രതികരണം: ഡേറ്റ് ചെയ്യരുത്, ഗുഡ് ബൈ. Blocked.' എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരി എഴുതിയത്, 'അടുത്തതായി ഞാനിത് പരീക്ഷിക്കുകയാണ്. ഒരുപക്ഷേ അദ്ദേഹം ഒരു ഗൂഗിൾ ഫയൽ ആക്സസ് സൂക്ഷിക്കുന്നുണ്ടാകാം - എല്ലാവർക്കുമായി.' എന്നായിരുന്നു.

#woman #asks #why #she #wants #date #man #reply #goes #viral #on #socialmedia

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-