ആറ് മണിക്കൂർ വീട് വൃത്തിയാക്കിയതിന് ഭാര്യയോട് ഭർത്താവ് ആവശ്യപ്പെട്ടത് 74,000 രൂപ. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് ഭർത്താവ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാർക്ക് ഹാച്ച് എന്ന യുവാവാണ് ഭാര്യയെ കളിയാക്കാനായി വീട് വൃത്തിയാക്കിയ ശേഷം ബില്ല് ഭാര്യ ജാസ്മിന് അയച്ചത്.
ഒരു കോർണർ സോഫ, കിടപ്പുമുറിയിലെ മൂന്ന് ബെഡ്‍റൂം കാർപ്പറ്റുകൾ ഒക്കെയും മാർക്ക് വൃത്തിയാക്കിയവയിൽ പെടുന്നു. കാർപെറ്റും മറ്റും പ്രൊഫഷണലായി വൃത്തിയാക്കുന്ന 'ക്ലീൻ മീ' എന്ന സ്ഥാപനം നടത്തുകയാണ് മാർക്ക്. അതിനാൽ തന്നെ വളരെ പ്രൊഫഷണലായിട്ടാണ് ആറു മണിക്കൂർ നേരമെടുത്ത് മാർക്ക് വീട് വൃത്തിയാക്കിയത്.
പിന്നാലെയാണ് ഓരോ കസ്റ്റമേഴ്സിനും അയക്കുന്നത് പോലെയുള്ള ബില്ല് ഭാര്യ ജാസ്മിനും മാർക്ക് അയച്ചത്. എന്നാൽ, തന്റെ ഈ കസ്റ്റമറുടെ (ഭാര്യയുടെ) മറുപടിയിൽ താൻ തൃപ്തനല്ല എന്നാണ് മാർക്ക് തമാശയായി പറയുന്നത്. മാത്രമല്ല, അര ദിവസത്തെ കഠിനാധ്വാനമാണ് താൻ ചെയ്തത് എന്നും മാർക്ക് പറയുന്നു.
“കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക് വളരെ നിർഭാഗ്യകരമായ ഒരു അനുഭവം ഉണ്ടായി. ഒരു വലിയ കോർണർ സോഫ, മൂന്ന് ബെഡ്റൂം കാർപ്പെറ്റ്, ഒരു സ്റ്റോൺ ഫ്ലോർ എന്നിവയെല്ലാം വൃത്തിയാക്കിയ ശേഷം കസ്റ്റമർ അതിന്റെ പണം നൽകാൻ വിസമ്മതിച്ചു. ഞങ്ങളുടെ ജോലിയിൽ അവർ സന്തുഷ്ടയായിരുന്നു!" എന്നാണ് മാർക്ക് പറഞ്ഞത്. പിന്നീടാണ് ആ കസ്റ്റമർ തന്റെ ഭാര്യ തന്നെയാണ് എന്ന് മാർക്ക് വെളിപ്പെടുത്തിയത്.
നമുക്ക് വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികളുമുണ്ട് എന്നാണ് ബില്ലയച്ച ഭർത്താവിന് ഭാര്യ മറുപടി അയച്ചത്. ജാസ്മിൻ തൊട്ടടുത്തിരിക്കുമ്പോഴാണ് ഭർത്താവ് അവർക്ക് ബില്ല് വാട്ട്സാപ്പിൽ അയച്ചത്. ജാസ്മിൻ പൊട്ടിച്ചിരിച്ചു പോയി എന്നാണ് പറയുന്നത്.
#man #owns #professional #cleaning #company #send #bill #wife #cleaning #house

































